മണ്ണാര്‍ക്കാട് : ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ ക്ക് കീഴിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തുന്ന തിനായി അട്ടപ്പാടി, ഷോളയൂര്‍ മേഖലയിലെ ആദിവാസി ഉന്നതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദര്‍ശനം നടത്തി. കമ്മീഷന്‍ ചെയർമാൻ ഡോ : ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.  പാലക്കയത്ത് പ്രവർത്തിക്കുന്ന എ.ആർ.ഡി 66 റേഷൻ കടയിൽ സന്ദർശനം നടത്തിയ കമ്മീഷൻ സ്റ്റോക്ക് പരിശോധിക്കുകയും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. പച്ചരി, പുഴുക്കലരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ ഗണ്യമായ കുറവ് പരിശോധനയിൽ കണ്ടെത്തി. മുത്തിക്കുളം, സിങ്കപ്പാറ ആദിവാസി മേഖലകളിലേക്കാ ണ് ഇവിടെ നിന്നും ഭക്ഷ്യ വിതരണം നടത്തുന്നത് പൊതുവിതരണ ഈ കേന്ദ്രത്തിൽ നിന്നും ഉണ്ടായ നിയമലംഘനം വളരെയധികം ഗുരുതരമാണെന്നും ഇത്തരത്തിൽ ഭക്ഷ്യധാന്യങ്ങളിൽ കുറവ് വരുത്തുന്നത് അർഹരായവർക്ക് റേഷൻ നിഷേധിക്കുന്നതി ന് തുല്യമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. ശരിയായ രീതിയിൽ റേഷൻ സാധന ങ്ങൾ സൂക്ഷിക്കാതെ,റേഷൻ കട നടത്തിപ്പിലും ഭക്ഷ്യധാന്യ വിതരണത്തിലും ഗുരുതര വീഴ്ച വരുത്തിയ റേഷൻ കട ഉടമയ്ക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
മുത്തിക്കുളം ഉന്നതിയിലെ അങ്കണവാടിയും കമ്മീഷന്‍ സന്ദർശിച്ചു. അങ്കണവാടിയിൽ സ്ഥിരമായി വർക്കറിനെ നിയമിക്കുന്നതിനും, സൂപ്പർവൈസർ, സി.ഡി.പിഒ എന്നിവർ എല്ലാ മാസവും ഇവിടെ സന്ദർശനം നടത്തണമെന്നും, സെന്ററിന്റ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും കമ്മീഷൻ കർശന നിർദ്ദേശം നൽകി. മാർച്ചിൽ കാലാവധി അവസാനിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഈ മാസം തന്നെ വിതരണം ചെയ്യാനും നിർദ്ദേശിച്ചു.തുടർന്ന് മുത്തിക്കുളം -ശിങ്കപ്പാറ ഉന്നതി സന്ദർശിക്കുകയും, ഗുണഭോക്താ ക്കളു മായി ആശയ വിനിമയം നടത്തുകയും ചെയ്തു.അവിടെ സഞ്ചരിക്കുന്ന റേഷൻ കട യുടെ സേവനം ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പൊതു വിതരണ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തു,  ഉന്നതിയിലെ ആധാർ കാർഡ്, റേഷൻ കാർ ഡ് ഇതുവരെയും ലഭിക്കാത്തവർക്ക്‌ അത് എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള നടപടി കൾ സ്വീകരിക്കുവാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
 മണ്ണാർക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട ചിണ്ടക്കിയിലെ ഗവ. ട്രൈബൽ വെൽഫയർ എൽ പി വിദ്യാലയത്തിൽ കമ്മീഷൻ സന്ദർശനം നടത്തി.സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി യുടെ നിർവഹണം അഭിനന്ദനീയമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. സ്കൂളിൽ സൗകര്യപ്രദ മായ  ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ എന്നിവ അനിവാര്യമാണെന്ന് കമ്മീഷനു ബോധ്യപ്പെടുകയും, അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്കൂൾ അധികൃതർ ക്ക് നിർദേശം നകുകയും ചെയ്തു.
പുതൂർ പഞ്ചായത്തിലെ തുടുക്കി വാർഡിൽ സ്ഥിതി ചെയ്യുന്ന തടിക്കുണ്ട് ഉന്നതിയും അങ്കണവാടിയും കമ്മീഷൻ സന്ദർശിച്ചു. ഉന്നതിയിലെ ജനങ്ങളുമായി സംസാരിച്ച് വിവരങ്ങൾ നേരിട്ടറിഞ്ഞ കമ്മീഷൻ ജനങ്ങൾക്കാവശ്യമായ അടിയന്തര ഇടപെടലുകൾ നടത്തുവാൻ പട്ടിക വർഗ വകുപ്പിനു നിർദ്ദശം നൽകി.അങ്കണവാടിയുടെ പ്രവർത്തന ങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തുവാൻ സി. ഡി. പി. ഒ, സൂപ്പർവൈസർ എന്നിവർക്ക് നിർദേശം നൽകി .ജില്ലാ സപ്ലൈ ഓഫീ സർ എ എസ് ബീന,ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ടി വി മിനിമോൾ, ടി.ഡി.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പട്ടിക വർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥർ, മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുരേഷ്, ഭവാനി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗണേശ്, മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസർ, മണ്ണാർക്കാട് പൊലീസ് തുടങ്ങിയ വരും കമ്മീഷനോടൊപ്പം ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!