ഷോളയൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍, ഡോ.ഷാനവാസ് മെമ്മോ റിയല്‍ റീഡിംഗ് കോര്‍ണര്‍ ലൈബ്രറി, അട്ടപ്പാടി ജനമൈത്രി എകൈ്സസ് വകുപ്പ് എന്നിവര്‍ സംയുക്തമായി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടുകൂടി എ.സി.എഫ്.എസ്.വട്ട്ലക്കി ഫാമില്‍ വെച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സദസ്സ് നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയില്‍ നിലവില്‍ അഫിലിയേഷന് ലഭിച്ച ലൈബറികള്‍ ആറെണ്ണമാണ് ഉള്ളതെന്നും ഇനിയും ലൈബ്രറികള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.സി. എഫ്.എസ്. വട്ട്ലക്കി ഫാമില്‍ ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ പുതിയ ലൈബ്രറി തുടങ്ങുന്നതിന് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണവും വാഗ്ദാനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കേശവന് മാസ്റ്റര്‍ അധ്യക്ഷനായി. ലഹരിഉപയോഗവും സാമൂഹ്യപ്രശ്നങ്ങളും എന്ന വിഷയത്തി ല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.സന്തോഷ്കുമാര്‍ പ്രഭാഷണം നടത്തി. ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രാഹുല്‍ നായര്‍, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വിനോദ്കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.എസ് കാളിസ്വാമി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം രവീന്ദ്രന് മാസ്റ്റര്‍, ജയന് മാസ്റ്റര്‍, അഗളി പഞ്ചായത്ത് ലൈബ്രറി അംഗം സുലൈഖ, ഷോളയൂര്‍ സാരഥി വായനശാല ലൈബ്രേറിയന്‍ സുനിത രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. അഗളി, ഷോളയൂര്‍ പഞ്ചായത്ത് പ്രമോട്ടര്‍മാര്‍, അട്ടപ്പാടിയിലെ ലൈബ്രറി പ്രതിനിധികള്‍ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയു മെടുത്തു.
