മണ്ണാര്‍ക്കാട് : ചെട്ടിവേലയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ വെള്ളിയാഴ്ച (14-3-2025) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെ ടുത്തിയതായി മണ്ണാര്‍ക്കാട് പൊലിസ് അറിയിച്ചു.
- കോഴിക്കോട് പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ആര്യമ്പാ വില്‍ നിന്നും തിരിഞ്ഞ് ശ്രീകൃഷ്ണപുരം വഴി തിരുവാഴിയോട് ചെന്ന് തിരിഞ്ഞ് പാല ക്കാട് ഭാഗത്തേക്കും അലന ല്ലൂരില്‍ നിന്നും വരുന്ന വാഹങ്ങള്‍ കുമരംപുത്തൂര്‍ ചുങ്കത്ത് ആളെ ഇറക്കി തിരിച്ച് പോകേണ്ടതാണ്.
- പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് , പെരി ന്തല്‍മണ്ണ, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുണ്ടൂരില്‍ നിന്നും തിരി ഞ്ഞ് കോങ്ങാട് കടമ്പഴിപ്പു റം വഴി ആര്യമ്പാവിലെത്തി തിരിഞ്ഞ് പോകണം.
- മുണ്ടൂരി ല്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ പൊന്നംകോട് നിന്നും തിരിഞ്ഞ് കാരാകുര്‍ശ്ശി കരിമ്പുഴ വഴി തിരിഞ്ഞ് പോകണം.
- അഗളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തെങ്കര ചെക്ക് പോസ്റ്റില്‍ ആളെ ഇറക്കി തിരിച്ച് പോകേണ്ടതാണ്.
- ചുങ്കം ചങ്ങലീരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ ആളെ ഇറക്കി തിരിച്ച് പോകേണ്ടതാണ്. ചെട്ടി വേലയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി എല്ലാ പൊതുജനങ്ങളും സഹകരിക്ക ണമെന്ന് മണ്ണാര്‍ക്കാട് പൊലി സ് അറിയിച്ചു.
