മണ്ണാര്‍ക്കാട്: അപകടഭീഷണിയുയര്‍ത്തി നിന്നിരുന്ന തെന്നാരി അരകുര്‍ശ്ശി ഉപകനാലി ന്റെ വരമ്പിലെ വന്‍പൂളമരം ഒടുവില്‍ മുറിച്ചുനീക്കി. വര്‍ഷങ്ങളായി ഈ മരം വഴിയാ ത്രക്കാര്‍ക്കും സമീപവാസികള്‍ക്കും, വൈദ്യുതി ലൈനിനുമെല്ലാം ഭീഷണിയായിരുന്നു. അടിഭാഗം നശിച്ചു തുടങ്ങുകയും ഒരുവശത്തേക്ക് ചരിഞ്ഞുനിന്നിരുന്ന മരം ഏതുനിമി ഷവും നിലംപൊത്തുമെന്ന നിലയിലായിരുന്നു. മരം മുറിച്ചുമാറ്റാന്‍ വേണ്ട നടപടിയെടു ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ റിട്ട. മിലിട്ടറി ക്യാപ്റ്റന്‍ അപ്പുക്കുട്ടന്‍ കീടംകുന്നത്തും, വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷിയും പരാതികള്‍ നല്‍കിയിരുന്നു. നഗരസഭ, കെ.പി.ഐ.പി, സോഷ്യല്‍ ഫോറസ്ട്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാ ണ് പരാതി നല്‍കിയത്.

സോഷ്യല്‍ ഫോറസ്ട്രി ഈ മരത്തിന് 16,867 രൂപ മൂല്യമാണിട്ടത്. കഴിഞ്ഞ വര്‍ഷം മെയ്, ആഗസ്റ്റ് മാസത്തില്‍ ഓരോ തവണയും ജൂണ്‍ മാസത്തില്‍ രണ്ട് തവണയും കാഞ്ഞിരപ്പു ഴ ജലസേചന പദ്ധതി കാര്യാലയത്തില്‍ വെച്ച് ലേലം നടത്തിയെങ്കിലും ആരും പങ്കെടു ത്തില്ല. രണ്ട് മീറ്ററിലധികം വണ്ണമുള്ള വലിയമരമാണിത്. എന്നാല്‍ പഞ്ഞികായ്ക്കുന്ന പൂളമരത്തിന് കമ്പോളത്തില്‍ മൂല്യമില്ലാത്തതിനാല്‍ ഈ മരം ലേലം ചെയ്ത് പോകാനു ള്ള സാധ്യതയില്ലെന്ന് അധികൃതര്‍ക്ക് വ്യക്തമായി. കെ.പി.ഐ.പി. അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും അപടസാധ്യതയുള്ള മരം മുറിച്ചുമാറ്റേണ്ടത് അത്യന്താപേക്ഷിതമാ ണന്ന് മനസ്സിലാക്കി. ഇന്ന് ഈ മരം മുറിച്ചുനീക്കാനുള്ള നടപടികളും സ്വീകരിച്ചു. മരം മുറിക്കുന്ന തൊഴിലാളികളെ ഉപയോഗിച്ചാണ് മരം മുറിച്ചത്. റിട്ട.മിലിട്ടറി ക്യാപ്റ്റ ന്‍ അപ്പുകുട്ടന്‍ കീടംകുന്നത്തിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ചെലവുവഹിച്ചത്. നാളുകളായുള്ള പരാതികള്‍ക്കൊടുവില്‍ മരം മുറിച്ചുമാറ്റിയത് പ്രദേശത്തിനും വഴിയാത്രക്കാര്‍ക്കും ആശ്വാസമായി.
