മണ്ണാര്‍ക്കാട്: ലഹരി ഉല്‍പ്പന്നങ്ങളുടെ വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ ‘പോരാ ടാം ലഹരിക്കെതിരെ ഒരുമിക്കാം നാടിന്റെ നന്മക്കായി’ എന്ന പേരില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കാംപയിന് സംഘടിപ്പിച്ചു. വര്‍ധിച്ചു വരു ന്ന ലഹരിയുടെ വ്യാപനത്തിനെതിരെ എടത്തനാട്ടുകര, അലനല്ലൂര്‍ എന്നീ മേഖലകളെ ക്ലസ്റ്ററുകളായി തിരിച്ച് ബോധവത്കരണം നടത്താനും 20 അംഗങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മ രൂപീകരിക്കാനും തീരുമാനിച്ചു. കാംപെയി ന് മേലാറ്റൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശരീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ബക്കര്‍, നാട്ടുകല്‍ സബ് ഇന്‍സ്പെക്ടര്‍ രാംദാസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍, അഡ്വ.മുഹമ്മദ് കുട്ടി, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി കുടുംബശ്രീ അംഗങ്ങള്‍, സി ഡി എസ് മെമ്പര്‍മാര്‍, അങ്കണവാടി ടീച്ചര്മാര്, വിവിധ മതസംഘടനകളുടെ പ്രധിനിധി കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
