അലനല്ലൂര്‍ : കൃഷ്ണ എ.എല്‍.പി. സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസി ഡന്റ് നവാസ് ചോലയില്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബി.പി.സി. കെ.മണികണ്ഠന് മുഖ്യാതിഥിയായി. പ്രധാന അധ്യാപിക സുമിത, പി.ടി.എ. വൈസ് പ്രസിഡന്റ് എം.പി സുധീഷ്, ദീപക് മാസ്റ്റര്‍, ഷബാന ടീച്ചര്‍ മണികണ്ഠന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ലാസ് പ്രവര്‍ത്തനങ്ങളുടെയും മികച്ച പഠനപ്രവര്‍ത്തനങ്ങളുടെ അവതരണവും നടന്നു.
