മണ്ണാര്‍ക്കാട്: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വ ത്തില്‍ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്നു. എക്‌സിബിഷന്‍, സെമിനാര്‍, വീഡിയോ മേക്കിങ് മത്സര ങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി.രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര ഭാവിക്കായി സാങ്കേതിക മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാറില്‍ കുസാറ്റ് പ്രൊഫ.മുഹമ്മദ് ഹാദ അബ്ദുള്ള, പാലക്കാട് ഐ. ഐ.ഐ.ടിയിലെ ഡോ. ജയകുമാര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.ജലീല്‍, ബോട്ടണി വിഭാഗം മേധാവി ഡോ.കെ സെറീന, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. കെ.ആര്‍ രശ്മി, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ടി.എന്‍ മുഹമ്മദ് മുസ്തഫ, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ കെ.എ സൈനുല്‍ ആബിദ്, കോഡിനേറ്റര്‍ എം.കെ നസീമ എന്നിവര്‍ പങ്കെടുത്തു. വീഡിയോ മേക്കിങ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം ചടങ്ങിന്റെ ഭാഗമായി നടന്നു.
