മണ്ണാര്‍ക്കാട്: അമ്പംകുന്ന് കോയാക്കാഫണ്ടിന്റെ 53-ാമത് നേര്‍ച്ച നാളെ മുതല്‍ ഞായ റാഴ്ചവരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര് ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ആറിന് ജനറല്‍ സെക്രട്ടറി മുബാ റക്ക് അമ്പംകുന്ന് നേതൃത്വം നല്കുന്ന മൗലീദ് കീര്‍ത്തനം നടക്കും. കോട്ടക്കലില്‍ നിന്നും ഘോഷയാത്രയായി വരുന്ന കാരാട്ട്പറമ്പ് ശ്രീധരന്റെ ആദ്യഅപ്പപ്പെട്ടി അമ്പം കുന്ന് കോയാക്ക ഫണ്ട് ഭാരവാഹികളായ മുബാറക്ക്, മുജീബ്, ഷാഹുല്‍ ഹമീദ്, സുല്‍ ത്താന് അലി, ഉബൈദ് മര്വാന്, നൂറുദ്ധീന്‍, സൈഫുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തി ല്‍ പത്തായപ്പുരയിലേക്ക് ആനയിച്ച് സ്വീകരണം നല്‍കും. തുടര്‍ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും അപ്പപ്പെട്ടികള്‍ എത്തും. അറബ നമുട്ട്, ദഫ്മുട്ട്, കോല്‍ക്കളി എന്നിവയുടേയും താളമേളങ്ങളുടേയും അകമ്പടിയോടെ സ്ഥാപനത്തിലേക്ക് ആനയിക്കും.
നേര്ച്ചദിവസങ്ങളില് 24 മണിക്കൂറും ഇടമുറിയാത്ത ദിക്റ് സ്വലാത്ത് മജ്ലിസ്സുകളും, ഖുര്‍ ആന്‍ പാരായണവും പ്രാര്‍ത്ഥനാ സംഗമവും മറ്റു ആത്മീയ സദസ്സുകളും നടക്കും. ശനിയാഴ്ച വൈകിട്ട് ഏഴിന് നേര്‍ച്ചയുടെ ഘോഷയാത്രയായി എത്തിക്കും. എട്ടിന് ബുര്‍ദ്ദ ആന്‍ഡ് ഖവാലി മജ്ലിസ്സുകളും, മതപ്രഭാഷണവും മതമൈത്രി സദസ്സുകളും നടക്കും. മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് ഏഴിന് കൊടിയേറ്റും. തുടര്‍ന്ന് രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെ അന്നദാനം നടക്കും.വിശ്വാസികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം നേര്‍ച്ച നഗരി യില്‍ ഒരുക്കിയിട്ടുണ്ട്. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണം, മധുരപാനീയ വിതര ണം ഉള്‍പ്പടെയുള്ള പ്രത്യേക കൗണ്ടറുകളും സജ്ജീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
തിങ്കളാഴ്ച കാലത്ത് ഏഴ് മണിക്ക് നേര്‍ച്ചയുടെ ഭാഗമായി നിര്‍ധനരായ അമ്പതില്പരം കുട്ടികള്‍ക്കുള്ള സൗജന്യ സുന്നത്ത് ക്യാംപ് ഡോ.ഷംസുദ്ധീന്റെ നേതൃത്വത്തില്‍ നടക്കും വിശ്വാസികള്‍ കാണിക്കയായി സമര്‍പ്പിച്ച മധുരപലഹാരങ്ങളും മറ്റും രാവിലെ എട്ടുമുതല്‍ വിശ്വാസികള്‍ക്ക് വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര് ത്താ സമ്മേളനത്തില്‍ മുജീബ് ഉസ്താദ് അമ്പംകുന്ന്, സുബൈര്‍ മുസ്ലിയാര് വളാഞ്ചേരി, മൊയ്തു അസ്ലമി ചീരക്കുഴി, അബ്ദുറസാക്ക് ജസരി മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു.
