അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിലെ സഹപാഠിക്കൊരു വീട് പദ്ധതി യില്‍ നിര്‍മിച്ച മൂന്ന് സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനവും 12 നിര്‍ധനകുടുംബങ്ങള്‍ ക്ക് വീട് നിര്‍മിക്കുന്നതിനായുള്ള സ്ഥലത്തിന്റെ പ്രമാണകൈമാറ്റവും നടന്നു. വട്ടമണ്ണ പ്പുറം അണയംകോട്, എടപ്പറ്റ മാടമ്പി എന്നിവടങ്ങളിലാണ് സ്‌കൂളിലെ നാല് വിദ്യാര്‍ഥി കള്‍ക്കായി മൂന്ന് വീടുകള്‍ നിര്‍മിച്ചത്. അധ്യാപകര്‍ പൂര്‍വവിദ്യാര്‍ഥികള്‍-അധ്യാപകര്‍, സുമനസ്സുകള്‍ എന്നിവരില്‍ നിന്നുമായി സമാഹരിച്ച 20 ലക്ഷം രൂപ ചെലവിലാണ് വീടു കളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 700 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സൗകര്യ ങ്ങളോടെയാണ് ഓരോ വീടും നിര്‍മിച്ചത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിലും സ്‌കൂളി ന്റെ നേതൃത്വത്തില്‍ രണ്ട് സഹപാഠികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയിരുന്നു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 12 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മി ക്കുന്നതിനായി സ്‌കൂള്‍ മാനേജര്‍ ഡോ. മഹഫൂസ് റഹീം നല്‍കുന്ന 50 സെന്റ് സ്ഥലത്തി ന്റെ പ്രമാണകൈമാറ്റം മലപ്പുറം എ.എസ്.പി. ഫിറോസ്. എം ഷെഫീഖ് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ടീച്ചര്‍ അധ്യക്ഷയായി. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.നാലകത്ത് സൂപ്പി, ജനപ്രതിനിധികളായ പി.പി സജ്‌ന സത്താര്‍, കെ.കബീര്‍ മാസ്റ്റര്‍, ബഷീര്‍ തെക്കന്‍, ആയിഷാബി ആറാട്ടുതൊടി, കെ. മെഹര്‍ബാന്‍ ടീച്ചര്‍, എം.ജിഷ, അലി മഠത്തൊടി, പി.രഞ്ജിത്ത്, മലപ്പുറം ഡെപ്യുട്ടി കളക്ടര്‍ കെ.പി സക്കീര്‍ ഹുസൈന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, സുരേഷ് ഹരിഹരന്‍, അബ്ദുള്ള പാറോക്കോട്,പി. സക്കീര്‍ ഹുസൈന്‍, പി.എസ് ഷാജി, സി.ടി മുരളീധരന്‍, എം.പി നൗഷാദ്, സി.മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.