അലനല്ലൂര്‍ :പുത്തന്‍കോട്ട് ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വ ത്തില്‍ ഡോ.പി.ടി.കുഞ്ഞാലന്‍ സാഹിബിനെ അനുസ്മരിച്ചു. ഉണ്യാല്‍ ്ദഅ്വ സെ ന്ററില്‍ നടന്ന അനുസ്മരണ സമ്മേളനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി.കെ. അബ്ദുറഹ്മാന് അധ്യക്ഷനായി. ചടങ്ങില്‍ വിജയികളെ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, മുഹമ്മദാലി ഹാജി, മജീദ്, പി.ടി.അബ്ദുല്‍ നാസര്‍, പി.കെ.ഉമ്മര്‍ മാസ്റ്റര്‍, ഡോ.അനീസുദ്ധീന്‍, പി.കെ.സക്കീര്‍ ഹുസൈന്, സെബ പര്വ്വീന്, പി.പി.ഇസ്ഹാഖ്, പി.കെ.മുസ്തഫ മാസ്റ്റര്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍ പി.കെ.അബ്ബാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എച്ച്. ഫഹദ് മാസ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു.