മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ തെങ്കര ആയുര്‍വേദ ആശുപത്രിക്ക് സമീപം മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരംമുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മണ ലടി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വലിയ ഒരു മാവും പുളിമരവും നിലംപൊത്തിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന രണ്ട് മണിക്കൂറോളം പരിശ്രമിച്ച്് മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സതീഷ് കുമാര്‍ സിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്കി ഓഫീസര്‍മാരായ കെ ശ്രീജേ ഷ്,ഷോബിന്‍ ദാസ് എം എസ്, സുജീഷ് വി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവ ര്‍ എം ആര് രാഖില്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് നീക്കിയത്.