അലനല്ലൂര്‍ : ചളവ അഭയം സഹായസമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. തുടര്‍പഠനത്തിനുള്ള മാര്‍ഗനിര്‍ദേശവും നല്കി. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. അച്യുതന് മാസ്റ്റര്‍ പനച്ചിക്കുത്ത് ഉദ്ഘാടനം ചെയ്തു. പള്ളിയാലില്‍ ജനാര്ദ്ദനന് അധ്യക്ഷനായി. കെ.കൃഷ്ണന്, കെ.സത്യപാലന്, പി.ഗോപാലകൃഷ്ണന്, പി.ശ്രീധരന്, രവീന്ദ്രനാഥ്, സി. തങ്കപ്പന് നായര്‍, വാസുദേവന്‍, അയ്യപ്പന് പൂജാലയം, യു.ഗോപാലകൃഷ്ണന്, സി.ഉദയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
