മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍ ജലനിരപ്പുയര്‍ന്ന കുന്തിപ്പുഴ ഇരുകരമുട്ടി ഒഴുകി. ചൊവ്വാഴ്ച രാത്രിയിലാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ജലനിരപ്പ് ക്രമാതീതമാ യുയര്‍ന്ന് പാലത്തിന്റെ തൊട്ടുതാഴെവരെയെത്തി. ചൊവ്വാഴ്ച പകല്‍ മുഴുവനും വൈകീ ട്ടും കനത്തമഴയാണ് മണ്ണാര്‍ക്കാട് മേഖലയിലും സൈലന്റ് വാലി നിരകളിലും പെയ്തത്. ദിവസങ്ങളായുള്ള മഴയില്‍ ചെറിയതോതില്‍മാത്രമാണ് പുഴയില്‍ ജലനിരപ്പുയര്‍ന്നിരു ന്നത്. മഴക്കാലം തുടങ്ങിയിട്ടും ആഴ്ചകള്‍ക്കുശേഷമാണ് ആദ്യമായി കുന്തിപ്പുഴ നിറ ഞ്ഞൊഴുകിയത്. ഇന്നലെ രാവിലെ ജലനിരപ്പ് കുറയുകയും ചെയ്തു. സൈലന്റ് വാലി മലനിരകളില്‍ ശക്തമായ മഴപെയ്താല്‍ കുന്തിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയും പുഴ കരകവിഞ്ഞൊഴുകുന്നതും സാധാരണമാണ്. ഇന്ന് രാത്രി പെയ്ത മഴയില്‍ വെള്ളപ്പാ ടം തരിശ്ഭാഗങ്ങളില്‍ വെള്ളം കയറിയതായും വിവരമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!