മണ്ണാര്‍ക്കാട് : അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി യെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് കോടതി ആഗസ്റ്റ് 29 ലേക്ക് മാറ്റി. മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍  ഇന്നലെയാണ് കേസ് വിചാരണയ്‌ക്കെടുത്തത്. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണ മെന്ന് ആവശ്യപ്പെട്ട് ജഡ്ജി ജോമോന്‍ ജോണിന് മുന്‍പാകെ മല്ലി ഹര്‍ജി നല്‍കിയതോ ടെയാണ് വിചാരണ നിര്‍ത്തിവച്ച് കേസ് പരിഗണിക്കുന്നത് ആഗസ്റ്റിലേക്ക് മാറ്റിയത്.  

മധുകേസിന്റെ വിചാരണസമയത്ത്, കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് അബ്ബാസ്, ഷിഫാന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. ആരോപണ വിധേയരായ അബ്ബാസ്, ഷിഫാന്‍, കേസിലെ സാക്ഷികളായ മല്ലി, മരുതന്‍, നഞ്ചന്‍ എന്നിവരും കോടതിയിലെത്തിയിരുന്നു. വിചാരണ തുടങ്ങിയതോടെ മല്ലി കോടതി മുന്‍പാകെ ഹര്‍ജി നല്‍കുകയായിരുന്നു. മധു കേസിന്റെ അനുഭവത്തില്‍നിന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഈകേസിലും നിയമിക്കണമെന്നാണ് മല്ലി  ഹര്‍ജിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സമീപിക്കാന്‍ ഉദ്ദേശിക്കുന്ന തായും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുംവരെ കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നിയമിച്ച യോഗ്യതയു ള്ള ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതി യിലുള്ളപ്പോള്‍ എന്തിനാണ് മറ്റൊ രു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന്  ജഡ്ജി മല്ലിയോട് ചോദിച്ചു. അക്കാര്യത്തി ല്‍ വീണ്ടുവിചാരം നടത്തണമെന്നും വേറെ സ്പെ ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍തന്നെ വേണമെന്ന ആവശ്യത്തിന് സര്‍ക്കാരിനെ സമീപി ക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജയന്‍ ഹാജരാ യി.  മധുവിന്റെ സഹോദരി സരസു വും അമ്മ മല്ലിയോടൊപ്പം കോടതിയിലെത്തിയി രുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!