മണ്ണാര്‍ക്കാട്: കഴിഞ്ഞദിവസത്തെ കനത്തമഴയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് മിനിസിവില്‍ സ്റ്റേഷന് വളപ്പിലെ മതില് ഇടിഞ്ഞുവീണു. ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സിവില്സ്റ്റേഷന് വളപ്പിന് പിന്നിലായി എക്സൈസ് റെയ്ഞ്ച് ഓഫീസിനോടു ചേര്‍ന്നുള്ള ഒന്നരയാള്‍ പൊക്കത്തിലുള്ള പഴയ മതിലാണ് നിലംപതിച്ചത്. മതിലിന് സമീപമുള്ള കെട്ടിടത്തോടു ചേര്‍ന്ന് എക്സൈസ് വിവിധ കേസുകളിലായി പിടിച്ചെടുത്ത ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നെങ്കിലും ഇതിനു മുകളിലേക്ക് മതില് വീഴാതിരുന്നതിനാല്‍ നാശഷ്ടങ്ങളുണ്ടായില്ല. കെട്ടിടവള പ്പിലെ മറ്റു ഭാഗങ്ങളില്‍ സുരക്ഷിതമായ മതിലുണ്ട്. പഴയ മതില് പൊളിച്ചുനീക്കാത്ത തിനാല്‍ എക്സൈസ് കെട്ടിടത്തിന്റെ ഭാഗത്ത് പുതിയത് നിര്‍മിച്ചതുമില്ല. കാലപ്പഴ ക്കംചെന്ന മതില് ജീവനക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നില്ക്കുകയാ യിരുന്നു.
![](http://unveilnewser.com/wp-content/uploads/2024/06/EDITED-PORTAL-AD-copy-1050x252.jpg)