മണ്ണാര്‍ക്കാട് : 2024-25 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് 16/06/2024 മുതൽ 19/06/2024  വരെ അഡ്മി ഷൻ പോർട്ടലിലെ ‘Counselling Registration’ എന്ന ലിങ്ക് വഴി കൗൺസിലിംഗിനു വേണ്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തവരെ മാത്രമെ കൗൺസിലിംഗിനു ഹാജരാകു വാൻ അനുവദിക്കുകയുള്ളു. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപന ങ്ങളിലേക്കുള്ള കൗൺസിലിംഗ് ജില്ലാതലത്തിൽ 21/06/2024 മുതൽ 24/06/2024 വരെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ വെച്ച് നടത്തുന്നതാണ്. വിവിധ ജില്ലകളിൽ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ ഒരോ ജില്ലകളുടേയും പ്രവേശന നടപടികളു ടെ സമയക്രമം അഡ്മിഷൻ പോർട്ടലിൽ 20/06/2024 ൽ പ്രസിദ്ധീകരിക്കുന്നത് പരിശോധി ച്ചതിനു ശേഷം നിശ്ചിത സമയത്തുതന്നെ ഹാജരാകുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഒന്നിൽ ക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുവാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്‌സി ഫോമുമായി ഹാജരാകേണ്ടതാണ്. ഒന്നിൽ കൂടുതൽ സ്ഥാപനത്തി ൽ പ്രവേശനം നേടിയാൽ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനിൽക്കുകയു ള്ളൂ. മറ്റു പ്രവേശനങ്ങൾ സ്വമേധയാ റദ്ദാകുന്നതാണ്. വിശദ വിവരങ്ങൾക്ക്  www.polyadmission.org/let എന്ന അഡ്മിഷൻ പോർട്ടലിലോ സമീപത്തുള്ള പോളിടെക്‌നിക് കോളേജിലെ ഹെല്പ് ഡെസ്‌കിലോ ബന്ധപ്പെടാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!