മണ്ണാര്‍ക്കാട് : നിരവധി പുതിയ സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി കെ.എസ്. ഇ.ബി മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ചു. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോ മുകളില്‍ പുതിയ ആപ്പ് ലഭ്യമായി. അപ്ഡേറ്റ് ചെയ്ത ആപ്പ് വഴി ഇനി രജിസ്റ്റേഡ് ഉപഭോ ക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍ സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെ യ്മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്.

ക്വിക്ക് പേ, രജിസ്റ്റര്‍ ചെയ്യാതെ തന്നെ ആപ്പില്‍ ലോഗിന്‍ ചെയ്യാതെ 13 അക്ക കണ്‍ മര്‍ നമ്പരും മൊബൈല്‍ ഒ.ടി.പിയും രേഖപ്പെടുത്തി അനായാസം പെയ്മെന്റ് ചെയ്യാം. വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റര്‍ ചെയ്യാം. ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്‌കണക്ഷന്‍ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാം.

രജിസ്ട്രേഷന്‍, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്സ് മാറ്റം, പോസ്റ്റ് മാറ്റിയിടല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാകും. ഫോണ്‍ നമ്പരോ ഇ മെയില്‍ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിന്‍ ചെയ്യാം. ബില്‍ കാല്‍ക്കുലേറ്റര്‍ വഴി ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബില്‍ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം. കണ്‍സ്യൂമര്‍ നമ്പരും രജിസ്റ്റേഡ് ഫോണ്‍ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകള്‍ കാണാം, ഡൗണ്‍ലോഡ് ചെയ്യാം.
ആന്‍ഡ്രോയ്ഡ് : https://play.google.com/store/apps/details?id=com.mobile.kseb IOS :https://apps.apple.com/in/app/kseb/id6480101275

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!