ഗ്യാസ് സിലിണ്ടറിന്റെ ചോര്‍ച്ച തടയാനായത് രക്ഷയായി
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ മൈലാംപാടം കാരാപ്പാടത്ത് വീടിന് തീപിടിച്ച് ലക്ഷ ങ്ങളുടെ നാശനഷ്ടം. ആളപായമില്ല. കുമ്പളംപുഴയില്‍ ഐസക്കിന്റെ ഓടുമേഞ്ഞ വീട്ടി ലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം. ഈ സമയം ഐസക്കിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ വീടിന് പുറത്തായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതോടെ അഗ്നിരക്ഷാസേനയെ അറിയിക്കുക യായിരുന്നു. ഇതുപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായ ത്തോടെ തീകെടുത്തി. അടുക്കള വശത്തുണ്ടാക്കിയ പുകപ്പരയില്‍ ഉണക്കാനി ട്ടിരുന്ന റബര്‍ ഷീറ്റിലേക്ക് തീപടര്‍ന്നാണ് വീടുകത്തിയതെന്ന് അഗ്നിരക്ഷാസേന അറി യിച്ചു. അടുക്കളയില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. പാചകത്തിന് ഉപയോഗിച്ചി രുന്ന സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോരുന്നത് സേനയുടെ സമയോചിത ഇടപെടലിലൂ ടെ നിയന്ത്രിക്കാനായി. സിലിണ്ടര്‍ വെള്ളമൊഴിച്ച് തണുപ്പിച്ചതിനാല്‍ ഗ്യാസ് സിലി ണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടവും ഒഴിവാക്കാനുമായി. അടുക്കള, കിടപ്പുമുറി, ഹാള്‍ എന്നിവടങ്ങളിലാണ് കൂടുതല്‍ അഗ്നിബാധയുണ്ടായത്. ഗൃഹോപകരണങ്ങളും കത്തിന ശിച്ചു. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ ഐസക്ക് പറഞ്ഞു. വട്ടമ്പലം അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിമി ന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ ഷിന്റോ മോന്‍, വി.സുരേഷ് കുമാര്‍, ടിജോ തോമസ്, കെ.വി സുജിത്, മഹേഷ്, അനില്‍കുമാര്‍, മുരളീധരന്‍ എന്നിവരടങ്ങുന്ന സം ഘമാണ് തീയണച്ചത്.