അലനല്ലൂര്‍ : നിര്‍ധനരായ അഞ്ച് കുടുംബങ്ങളുടെ വീടെന്ന മഹാസ്വപ്‌നം യാഥാര്‍ ത്ഥ്യമാക്കിയ നന്‍മയുള്ള കഥ പങ്കുവെക്കുകയാണ് വട്ടമണ്ണപ്പുറമെന്ന മലയോരഗ്രാമ ത്തിലെ എ.എം.എല്‍.പി. സ്‌കൂള്‍. ഒരു നാടുമുഴുവന്‍ കൈകോര്‍ത്ത മാതൃകാപരമായ ദൗത്യം പൂര്‍ത്തിയാക്കി നാളെ മൂന്ന് വീടുകളുടെ താക്കോല്‍ കൈാറുന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം. വട്ടമണ്ണപ്പുറം അണയം കോടും, തൊട്ടടുത്ത എടപ്പറ്റ ഗ്രാമത്തിലെ മാടമ്പിയിലുമാണ് വീടുകള്‍ നിര്‍മിച്ചത്. 20 ലക്ഷം രൂപ ചെലവുവന്നു. 700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട് ഓരോ വീടിനും. കഴിഞ്ഞ അധ്യയന വര്‍ഷത്തിലും രണ്ട് വീടുകള്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചിരുന്നു.
വീടു വന്ന വഴി
മൂന്നാം ക്ലാസിലെ പരിസരപഠന വിഷയത്തിലെ സഹപാഠിക്കൊരു വീടെന്ന അധ്യായ മാണ് വീടുനിര്‍മാണ പദ്ധതിയ്ക്ക് വഴിയായത്. വീടുകളെ കുറിച്ച് പഠിച്ചകുട്ടികള്‍ വീ ടില്ലാത്തവരുടെ വിഷമവും അറിഞ്ഞു. തങ്ങളുടെ സ്‌കൂളിലും അത്തരത്തിലുള്ള കുട്ടി കളുണ്ടെന്ന് സ്‌കൂളധികൃതരും തിരിച്ചറിഞ്ഞു. ഇവര്‍ക്ക് വീടൊരുക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സഹപാഠിക്കൊരു വീട് എന്ന് തന്നെ പേരുമിട്ടു. പി.ടി.എയും അധ്യാപകരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് 50പേരട ങ്ങുന്ന ഭവനനിര്‍മാണ കമ്മിറ്റിയുണ്ടാക്കി. സ്വന്തമായി വീട് നിര്‍മിക്കാന്‍ കഴിയാത്തവ ര്‍, സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍, രോഗികള്‍ എന്നിങ്ങനെയുള്ള മാനദ ണ്ഡങ്ങളെല്ലാം പരിഗണിച്ചാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ കുറെ മാ സങ്ങളായി വീടുനിര്‍മാണ കമ്മിറ്റി അഹോരാത്രം നടത്തിയ പ്രയ്തനഫലമായി മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി സുരക്ഷിതമായ വീടൊരുങ്ങി.
ഒപ്പം നിന്ന് നാട്
ഒരു വീട് നിര്‍മിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ധനസമാഹരണം നടത്തിയപ്പോ ള്‍ തുക കൂടുതലായി ലഭിച്ചു. ഇതോടെയാണ് കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ രണ്ട് വീ ടുകള്‍ നിര്‍മിച്ചത്. ഇത്തവണയും ഒരു വീടുനിര്‍മിക്കാനായിരുന്നു ഉദ്ദേശം. പദ്ധതി യെ സ്‌കൂളും നാടും ഒരു പോലെ ഏറ്റെടുത്തോടെ അത് മൂന്നായി വര്‍ധിച്ചു. സ്‌കൂളിലെ വി ദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരുമെല്ലാം സഹപാഠിക്ക് വീടൊരുക്കാന്‍ സഹായഹസ്തം നീട്ടി. സമീപത്തെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, നാലുകണ്ടം സ്‌കൂള്‍, വിവിധ ക്ലബ്ബുകള്‍, പൂര്‍വഅധ്യാപകര്‍, വിദ്യാര്‍ഥിക ള്‍, സുമനസ്സുകള്‍, പ്രദേശവാസികള്‍ എന്നിവരുടെയെല്ലാം സഹായം സഹപാഠിക്ക് വീ ടൊരുക്കാനായെത്തി. അര്‍ഹര്‍ക്ക് വീട് ലഭിക്കുന്ന പദ്ധതിയിലേക്ക് മുമ്പ് നല്‍കിയ തുക യില്‍ വര്‍ധനവരുത്തിയാണ് പലരും ഇത്തവണ സഹായമെത്തിച്ചതെന്ന് ഭവന നിര്‍മാണ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. 400 വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന വിദ്യാലയമാണ് ഒരു മഹത്തായ കര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ചെറിയ വിദ്യാലയം ഇത്രയും പേര്‍ ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ മുന്‍കൈയെടുക്കുന്നത് സംസ്ഥാനത്തിനും മാതൃകയാ വുകയാണ്. പുസ്തകങ്ങളിലെ അറിവുമാത്രമല്ല സഹജീവി സ്‌നേഹത്തിന്റെ പുതിയ അധ്യായങ്ങള്‍ കൂടി പഠിപ്പിക്കുകയാണ് നന്‍മയുടെ ഈ പാഠശാല.
താക്കോല്‍ ദാനം നാളെ, 12 പേര്‍ക്ക് സ്ഥലവും നല്‍കും
സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച മൂന്ന് വീടുകളുടെ താക്കോല്‍ ദാനമാ ണ് നാളെ നടക്കുന്നത്. രാവിലെ 10ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാ ടനം ചെയ്യും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും. 12 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നത്തിനായി സ്‌കൂള്‍ മാനേജര്‍ ഡോ. കെ മഹഫൂസ് റഹീം 50 സെന്റ് സ്ഥലം എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മക്ക് കൈമാറും. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി പ്രീത, അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌ന സത്താര്‍, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ കബീര്‍ മാസ്റ്റര്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, മുന്‍ എം.പി രമ്യ ഹരിദാസ്, മലപ്പുറം ഡെപ്യുട്ടി കളക്ടര്‍ കെ.പി സക്കീര്‍ ഹുസൈ ന്‍, സ്‌കൂള്‍ മാനേജര്‍ ഡോ.കെ മാഫൂസ് റഹീം, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ചെയ ര്‍മാന്‍ അബ്ദുള്ള പാറോക്കോട്ട് , സുരേഷ് ഹരിഹരന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം സലീന ബീവി , ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി അബൂബക്കര്‍, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.