ഒറ്റപ്പാലം : വാണിവിലാസിനിയില്‍ സ്ഫോടക വസ്തുകൊണ്ടുള്ള ഏറില്‍ രണ്ട് തൊഴി ലാളികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്,ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തി നെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ആക്ര മണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങികിടക്കുകയായിരുന്നു ഇരുവരും. പൊലിസ് അന്വേഷണമാരംഭിച്ചു.