തച്ചമ്പാറ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ദേശബന്ധു ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളിലെ 36 കലാപ്രതിഭകളെ തച്ചമ്പാറ പൗരാവലി അനുമോദിച്ചു. ഹൈ സ്‌കൂള്‍ വിഭാഗം ചവിട്ടുനാടകം, ഒപ്പന, ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകം, ഉറുദു പദപ്രശ്‌നം, ഉറുദു കഥാരചന, മാപ്പിളപ്പാട്ട്, ജലച്ഛായം, അറബിക് അടിക്കുറിപ്പ് രചന, സംസ്‌കൃത കഥാരചന തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ എഗ്രേഡ് കരസ്ഥമാക്കി. 40 പോയിന്റ് നേടി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ രണ്ടാംസ്ഥാന ത്തുമെത്തി. ജൂണ്‍ മുതല്‍ പരിശീലനമാരംഭിച്ചിരുന്നു. സബ് ജില്ലാ ജില്ലാതലങ്ങളില്‍ ഉന്നതവിജയം നേടിയാണ് ദേശബന്ധുവിലെ കുട്ടികള്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കലോത്സവത്തിലും മികച്ച നേട്ടം കൈവരിച്ചത്. അനുമോദന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍ മൊമെന്റോ നല്‍കി. പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷ നായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബൂബക്കര്‍ മുച്ചീരിപ്പാടത്ത്, വാര്‍ഡ് മെമ്പര്‍ ബിന്ദു കുഞ്ഞിരാമന്‍, പ്രിന്‍സിപ്പല്‍ സ്മിത. പി അയ്യങ്കുളം, പ്രധാന അധ്യാപിക എ.വി ബ്രൈറ്റി, പി.ടി.എ. അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു.
