അലനല്ലൂര്‍: എം.എസ്.എസ്,വനിതാ വിങ് അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വ ത്തില്‍ റമസാന്‍ കാമ്പയിന്റെ ഭാഗമായി നൂറോളം കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റ് വിതരണവും കെ.കമ്മു സാഹിബ് അനുസ്മരണവും നടത്തി. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് എം.ഷാഹിദ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം കെ.ഹംസ,വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍, കെ. ഹബീബുള്ള അന്‍സാരി,ചൂരക്കാട്ടില്‍ അരവിന്ദാക്ഷന്‍, എം.അബ്ദുല്‍ അസീസ്, സൈനുദ്ദീന്‍ ആലായന്‍,എം.യൂസഫ്,പി.മുഹമ്മദലി,എ.യൂസഫ്,വനിതാ വിങ് ഭാരവാ ഹികളായ യു.കെ.സുബൈദ,സി.കെ.സജീമ,സൗദ,സല്‍മ,ആസ്യ,സുഹ്‌റ,അസ്മ തുടങ്ങിയവര്‍ സംസാരിച്ചു.