ജില്ലയില്‍ 9003 സംരംഭങ്ങള്‍ ആരംഭിച്ചു
മണ്ണാര്‍ക്കാട് : വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ലക്ഷ്യം നേടി പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലയില്‍ 2023-2024 സാമ്പത്തിക വര്‍ഷം 9003 സംരംഭങ്ങളാണ് ആരംഭിച്ചത്. 9000 സംരം ഭങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞവര്‍ഷം ആരംഭിച്ച സംരംഭങ്ങള്‍ നിലനിര്‍ത്താ നും വ്യവസായ വകുപ്പ് ശ്രദ്ധ ചെലുത്തുകയുണ്ടായി. 19,701 തൊഴിലവസരങ്ങളും 583.04 കോടി രൂപയുടെ നിക്ഷേപവും 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഉണ്ടായി.
ചിറ്റൂര്‍ താലൂക്കില്‍ 1859 സംരംഭങ്ങളും 3597 തൊഴിലവസരങ്ങളും 83.58 കോടിയുടെ നിക്ഷേപവും ആലത്തൂരില്‍ 1331 സംരംഭങ്ങളും 3231 തൊഴിലവസരങ്ങളും 129.06 കോടിയുടെ നിക്ഷേപവും മണ്ണാര്‍ക്കാട്ട് 1121 സംരംഭങ്ങളും 2141 തൊഴിലവസരങ്ങളും 59.07 കോടിയുടെ നിക്ഷേപവും ഒറ്റപ്പാലത്ത് 3006 സംരംഭങ്ങളും 6391 തൊഴിലവസര ങ്ങളും 172.38 കോടിയുടെ നിക്ഷേപവും പാലക്കാട്ട് 1686 സംരംഭങ്ങളും 4341 തൊഴില വസരങ്ങളും 138.95 നിക്ഷേപവും മാര്‍ച്ച് രണ്ട് വരെ ഉണ്ടായിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 12,557 സംരംഭങ്ങളിലും പഞ്ചായത്ത്-നഗരസഭാ തലത്തില്‍ നിയമിച്ചിട്ടുള്ള 103 എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകള്‍ നേരിട്ടെത്തി സംരംഭകരെ നേരിട്ട് കണ്ട് സംസാരിക്കുകയും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പുതിയ സംരംഭക രെ കണ്ടെത്തുന്നതിനായി ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലും പൊതുബോ ധവത്ക്കരണ പരിപാടികളും ലോണ്‍-സബ്സിഡി മേളകളും നടത്തി.