മണ്ണാര്‍ക്കാട് : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സു വരെ പ്രായമുളള 7,04,053 കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള ആ ല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിക്കും.സ്‌കൂളുകളിലും അങ്കണവാടികളിലും വെ ച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുക. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഒന്നു മുതല്‍ മുതല്‍ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അര ഗുളിക തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചു കൊടുക്കണം. രണ്ടു മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളിക കള്‍ സ്ഥാപനത്തില്‍ നിന്ന് തന്നെ കഴിക്കേണ്ടതാണ്. ഗുളിക കഴിച്ചെന്നു അധ്യപകരും അങ്കണവാടി വര്‍ക്കറും ഉറപ്പു വരുത്തണം. ഇന്ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ ഡിസംബര്‍ മൂന്നിന് ഗുളിക നിര്‍ബന്ധമായും കഴിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മണ്ണില്‍ കൂടി പകരുന്ന വിരകള്‍ രാജ്യത്ത് ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി നിലനില്‍ക്കുന്നതിനാലാണ് വിരവിമുക്തി ദിനാചരണം സംഘടിപ്പിക്കുന്നത്. 65 ശത മാനം കുട്ടികള്‍ക്കും വിരബാധയുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിളര്‍ച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛര്‍ദ്ദിയും വയറിളക്കവും, മലത്തില്‍കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍. കുട്ടികളുടെ ശരീരത്തില്‍ വിരകളുടെ തോത് വര്‍ധിക്കും തോറും ശാരീരിക മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. സ്‌കൂളില്‍ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഇതു മൂലം ഉണ്ടാകുന്നു.

മണ്ണില്‍ കൂടി പകരുന്ന വിരകള്‍ മനുഷ്യന്റെ ആമാശയത്തില്‍ ജീവിച്ചു മനുഷ്യനാവ ശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്തു വളരുകയും പൊതുസ്ഥലത്തു മല വിസര്‍ജ്ജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകള്‍ മണ്ണിലും ജലത്തിലും കലരാന്‍ ഇടവരികയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകള്‍ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകര്‍ച്ച ഉണ്ടാകാം. കുട്ടികള്‍ക്ക് ആറുമാസത്തിലൊ രിക്കല്‍ വിരയിളക്കല്‍ നടത്തിയാല്‍ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും കഴിയും. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം വിരയിളക്കല്‍ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുമുണ്ട്.

ദിനാചരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എ.ഡി.എം. പി. സുരേഷിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ ന്നു. യോഗത്തില്‍ ജില്ലാ ആര്‍.സി. എച്ച്. ഓഫീസര്‍ ഡോ. എ.കെ അനിത പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!