തൃശ്ശൂര്‍: നാട്ടികയില്‍ ലോറി കയറി അഞ്ചുപേര്‍ മരിച്ചു. തടിലേറി പാഞ്ഞുകയറിയാണ് അപകടം. പണിപുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരുകില് ഉറങ്ങിക്കിടന്ന നാ ടോടികല്ക്കിടയിലേക്കാമ് ലോറി പാഞ്ഞുകയറിയത്. രണ്ട് കുട്ടികല് ഉള്‍പ്പടെ അഞ്ച് പേര് തത്ക്ഷണം മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.50നാണ് അപകടം. കാളിയപ്പന് (50), ബംഗാഴി (20), നാഗമ്മ (39), ജീവന് (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്നും മരംകയറ്റി പോവുകയായിരുന്ന ലോറിയാണ് ദേശീയപാതയില്‍ നി ന്നും ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയപാതയില്‍ സ്ഥാ പിച്ചിരുന്ന ഡിവൈഡര്‍ തകര്‍ത്താണ് ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കയറി യത്. 108 ആംബുലന്‍സുകള്‍, തളിക്കുളം ആംബുലന്‍സ്, തളിക്കുളം മെക്സിക്കന്‍ ആംബുലന്‍സ് എന്നിവയിലാണ് മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരില്‍ ഒരാള്‍ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പൊലിസില്‍ വിവരമറിയിച്ചത്. കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. വി.കെ രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ രമേഷ് എന്നിവര്‍ സ്ഥലത്തെത്തി. ലോറിയിലുണ്ടാ യിരുന്ന കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നില്‍ അലക്സ് (33), ചാമക്കാ ലച്ചിറ ജോസ് (54) എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
NEWS COPIED FROM MATHRUBHUMI