കാരാകുര്‍ശ്ശി: ഇനി ഒരു മഴക്കാലത്തേയും പേടിക്കാതെ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ചു നല്‍കിയ സ്‌നേഹവീട്ടില്‍ കഴിയാം. പു തിയ വീടിന്റെ താക്കോല്‍ ബോബി ഗ്രൂപ്പ് ചെയര്‍മാന്‍ ബെചെ, കെടിഡിസി ചെയര്‍ മാന്‍ പി.കെ.ശശി എന്നിവരില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ ദമ്പതികളുടെ മനസ്സിനുള്ളി ല്‍ വീടെന്ന സ്വ്പ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം നിറഞ്ഞു. കാരാകുര്‍ശ്ശി കരുവാന്‍പടിയില്‍ താമസിക്കുന്ന പാലോട്ടില്‍ ചന്ദ്രന്റെ വീട് കഴിഞ്ഞ മഴക്കാലത്താ ണ് തകര്‍ന്നത്. വീടില്ലാതായതോടെയുള്ള ഇവരുടെ സങ്കടം വാര്‍ഡ് മെമ്പര്‍ പി.സുഭാഷ്, സിപിഎം ലോക്കല്‍ സെക്രട്ടറി എസ്.കൃഷ്ണദാസ് എന്നിവര്‍ പി.കെ.ശശി വഴി ബോചെ യുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ബൊചെ ഫാന്‍സ് ഇടപെട്ട് വീട് നിര്‍മാണം തുടങ്ങി. നാല് മാസം കൊണ്ട് മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ചു. താക്കോലും കൈമാ റി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.മൊയ്തീന്‍കുട്ടി, ബ്ലോക്ക് മെമ്പര്‍ സുമിത രാജഗോപാല്‍, വാര്‍ഡ് മെമ്പര്‍ പി.സുഭാഷ്, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എസ്.കൃഷ്ണദാസ്, മുസ്‌ലിം ലീഗ് പ്രതിനിധി എന്‍.അലി. എന്‍സിപി പ്രതിനിധി പി.അബ്ദുള്‍ നാസര്‍, ബിജെപി പ്രതിനിധി പി.ജയരാജ്, ബോബി ഗ്രൂപ്പ് പിആര്‍ഒ ജോജി തുടങ്ങിയവര്‍ സംസാരിച്ചു.