അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ ക്ലോറിന്‍ പാക്കറ്റുകള്‍ കത്തിനശിച്ചു. ഓഫിസ് കെട്ടിടത്തില്‍ താഴത്തെ നിലയിലെ ഗോവണി പ്പടിയ്ക്ക് താഴെ പ്രത്യേക സൗകര്യമുണ്ടാക്കി സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡര്‍ പാക്കറ്റുകളും മറ്റുമാണ് അഗ്നിക്കിരയായത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം.പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് തുള്ളിമരുന്ന് വിതരണം സമീപത്ത് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ബലൂണുകളും മറ്റുമെല്ലാം അലങ്കരിക്കുകയും ചെയ്തിരുന്നു. പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ ബലൂണായിരിക്കു മെന്നാണ് ജീവനക്കാര്‍ കരുതിയത്. അസ്വഭാവികമായി തരത്തിലുള്ള ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ചെന്ന് നോക്കിയപ്പോഴാണ് ഗോവണിയുടെ താഴെ നിന്ന് പുകവമി ക്കുന്നത് കണ്ടത്. ഉടന്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വട്ടമ്പല ത്ത് നിന്നും അഗ്നിരക്ഷാസേന അംഗങ്ങളെത്തി വെള്ളം പമ്പ് ചെയ്ത് തീയണച്ചു. ശക്തമാ യ പുക കെട്ടിടം മുഴുവനും പടര്‍ന്നിരുന്നു. ആളപായമില്ല. ക്ലോറിന്‍ പാക്ക് ചെയ്ത വസ്തു ക്കള്‍ക്ക് സ്വയം തീപിടിച്ചതാകാമെന്നാണ് നിഗമനം. കെട്ടിടത്തിലെ വയറിങ്ങ് കത്തി നശിച്ചിട്ടുണ്ട്. നാശനഷ്ടം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയതായി അറിയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!