അലനല്ലൂര്‍: തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ അലനല്ലൂരിലും കോട്ടപ്പള്ളയിലും മോഷ ണം. പണം കവര്‍ന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടപ്പള്ള ടൗണിലെ ഓട്ടോ സ്റ്റാന്‍ ഡിനു സമീപത്തുള്ള നാലുകണ്ടം സ്വദേശി പൊന്നുപുലാക്കല്‍ വിജേഷിന്റെ കളര്‍ ഷോട്ട് സ്റ്റുഡിയോ ആന്‍ഡ് ലോട്ടറി ഏജന്‍സിയിലാണ് വ്യാഴാഴ്ച പുലര്‍ച്ചയോടെ മോഷ ണം നടന്നത്. ജീവനക്കാരന്‍ കടതുറക്കാനായി എത്തിയപ്പോഴാണ് മോഷണ നടന്നത് ശ്രദ്ധ യില്‍പ്പെട്ടത്.വിവരം ഉടമയേയും ഇയാള്‍ നാട്ടുകല്‍ പൊലിസിനേയും അറിയിച്ചു. പൊ ലിസും, ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നട ത്തി. സ്റ്റുഡിയോയുടെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 35000ഓളം രൂപ നഷ്ടമായതാ യി ഉടമ വിജേഷ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അലനല്ലൂര്‍ അത്താണിപടിയിലെ നമസ്‌ കാര പള്ളിയില്‍ നടന്ന മോഷണത്തില്‍ ധര്‍മ്മ പെട്ടിയിലുണ്ടായിരുന്ന പണവും നഷ്ടമാ യിട്ടുണ്ട്. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് അലനല്ലൂര്‍ മേഖലയില്‍ മോഷണം നട ക്കുന്നത്. പൊലിസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് പള്ളി കമ്മിറ്റി പ്രസിഡന്റും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബഷീര്‍ തെക്കന്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!