മണ്ണാര്‍ക്കാട്: മദര്‍കെയര്‍ ഹോസ്പിറ്റലും കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് നാളെ നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാംപ് നടക്കുക. സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്‍ ക്യാംപിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. ഡയ ബറ്റിക് ന്യൂറോപ്പതി, തലവേദന, അപസ്മാരം, പക്ഷാഘാതം, വിറയല്‍, ഓര്‍മ്മക്കുറവ്, കൈകാല്‍ തരിപ്പ്, നടുവേദന, കഴുത്തുവേദന, തലകറക്കം, ബാലന്‍സ് കുറവ്, കുട്ടിക ളിലെ പഠന ചലന മസ്തിഷ്‌ക രോഗങ്ങള്‍ എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ക്യാം പില്‍ പങ്കെടുത്ത് ചികിത്സ തേടാം. ബുക്കിംഗിന് 04924 22 77 00, 04924 227 701 എന്ന നമ്പ റില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!