മണ്ണാര്‍ക്കാട് : പാലക്കയത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീ ടുകളില്‍ കുടുങ്ങിപ്പോയ മൂന്നു വയസുകാരന് ഉള്‍പ്പടെ ആറുപേരെ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി രക്ഷപ്പെടുത്തി. ഇരുമ്പാമുട്ടി സ്വദേ ശികളായ തോമസ് കുട്ടി (70), ഭാര്യ ലില്ലിക്കുട്ടി (62), മകന് സിബി (30), സിബിയുടെ ഭാര്യ കൃപ (25), മകന് രൂക്കോസ് (3), കാരക്കാട്ടില്‍ മേരി (75) എന്നിവരെ രക്ഷിച്ച് പാത യോരത്തുള്ള ഐക്കര ഫിലിപ്പ് എന്നയാളുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവരെ 250 മീറ്ററോളം ദൂരം സാഹസികമായി നാലടിയോളം വരുന്ന വെള്ളപ്രവാഹത്തിലൂടെ യാണ് ഫിലിപ്പിന്റെ വീട്ടിലെത്തിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് പ്രദേശത്ത് അതിശക്തമായ മഴയുണ്ടായത്. ഇതോടെ ഇരുമ്പാമുട്ടിയിലെ രണ്ട് വീടു കളിലേക്കും വെള്ളം കയറുകയും ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യ ത്തിലുമായി. ഒരു വീട്ടില്‍ അഞ്ചും പേരും മറ്റൊരു വീട്ടില്‍ ഒരാളുമാണ് ഉണ്ടായിരുന്നത്. വിവരം തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി ഉടന്‍ അഗ്നിരക്ഷാ സേ നയെ അറിയിച്ചു. ഉടന്‍ തന്നെ സ്റ്റേഷന് ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിമിന്റെ നേ തൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തോമസ് കുട്ടി (70) എന്നയാള്‍ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ രോഗിയായിരുന്നു. ഇയാളെ സ്ട്രക്ചറില്‍ കിടത്തി ചുമന്നാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്. മറ്റുള്ളവരെ റോപ്പ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഉപയോഗിച്ചും രക്ഷാപ്രവര്‍ത്തനം നടത്തി. സ്ഥലത്ത് മരം വീണ് മണിക്കൂറുകളോളം ഗതാഗത തടസവും നേരിട്ടിരുന്നു. സേനാംഗങ്ങളെത്തി മരം മുറിച്ച് നീക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ടി.ജയരാജന്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസറായ പി.കെ.രഞ്ജിത്ത്, ഒ.വിജിത്ത്, വി.സുരേഷ്കു മാര്‍, ടിജോ തോമസ്, വി.നിഷാദ്, കെ.പ്രശാന്ത്, എം.രമേഷ്, ഹോം ഗാര്‍ഡ് അന്‍സല്‍ ബാബു, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേ തൃത്വം നല്കി. ഗ്രാമ പഞ്ചായത്ത് അധികൃതര്‍, റെവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി യവരും സ്ഥലത്തെത്തിയിരുന്നു.
