മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കു ന്ന നാട്ടുചന്തയില്‍ സ്ഥാപിച്ചിട്ടുള്ള വാഷ് ആന്‍ഡ് പാക്ക് യൂണിറ്റ്, തേന്‍ സംസ്‌കരണ യൂ ണിറ്റ് എന്നിവയുടെ ട്രയല്‍ റണ്‍ നടത്തി. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലെ കീടനാ ശിനിയും വിഷാംശങ്ങളും പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയുന്നതാണ് വാഷ് ആന്‍ ഡ് പാക്ക് യൂണിറ്റ്. ഇത് കേരളത്തിലെ ആദ്യത്തെ വാഷ് ആന്‍ഡ് പാക്ക് യൂണിറ്റാണ് നാട്ടു ചന്തയിലുള്ളതെന്ന് റൂറല്‍ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളിലായാണ് പഴങ്ങളും പച്ചക്കറികളും ശുദ്ധീകരിക്കുന്നത്. ഓസോണ്‍ കുമിള കളിലൂടെയാണ് കഴുകിയെടുക്കുക. നൂറ് കിലോ ശുദ്ധീകരിച്ചെടുക്കാന്‍ ഇരുപത് മിനുട്ട് സമയം മതിയാകും. കറിവേപ്പില, പുതിന, മല്ലിച്ചപ്പ് എന്നിവ ശുദ്ധീകരിക്കാനും പ്രത്യേ ക സംവിധാനമുണ്ട്. വായുവിമുക്തമാക്കിയാണ് പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യു ക. സൈലന്റ് വാലിയില്‍ നിന്നും ശേഖരിക്കുന്ന തേനും ഇവിടെ സംസ്‌കരിച്ച് വിപണ നം ചെയ്യും.

കാര്‍ഷിക മേഖലയില്‍ ബാങ്കിന്റെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തി നല്ല ആരോ ഗ്യത്തിന് നല്ല ഭക്ഷണം എന്ന ആശയത്തിന് ഊന്നല്‍ നല്‍കി പഴം,പച്ചക്കറികള്‍, പല വ്യഞ്ജനങ്ങള്‍, മത്സ്യം, മാസം, പാല്‍,മുട്ട ഉല്‍പന്നങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതാണ് ബാങ്കിന്റെ നാട്ടുചന്ത പദ്ധതി. നഗരത്തില്‍ നടമാളിക റോഡില്‍ ബാങ്കിന്റെ ഹെഡ് ഓഫിസിന് സമീപത്തെ അറുപതേക്കര്‍ സ്ഥലത്താണ് സംസ്ഥാന ത്തെ സഹകരണ മേഖലയിലെ ആദ്യത്തെ സമഗ്രപദ്ധതി എന്ന നിലയില്‍ നാട്ടുചന്ത ഒരുങ്ങുന്നത്. 23000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 25 കടമുറികളും അനുബന്ധ സൗ കര്യങ്ങളുമാണ് ഇവിടെയുള്ളത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വില്‍ക്കാനുള്ള അവസരവുമൊരുക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കെ.എല്‍.ഡി.സിയുടെ സാങ്കേതിക സഹാ യത്തോടെ കോള്‍ഡ് സ്‌റ്റോറേജ് സൗകര്യവും ഒരുക്കുന്നുണ്ട്.

ട്രയല്‍ റണ്‍ ചടങ്ങില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി.ഉദയന്‍, കേരള ബാങ്ക് പ്രൊജക്ട് നോഡല്‍ ഓഫിസര്‍ കെ.എ.രമേഷ്, നബാര്‍ ഡി.ഡി.എം കവിത, കേരള ബാങ്ക് ഡി.ജി.എം ദീപ ജോസ്, കെ.എല്‍.ഡി.സി മാനേജിങ് ഡയറക്ടര്‍ ഡോ.കെ.എസ്. രാജീവ്, ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ അബ്ദുള്‍ മജീദ്, കേരള ബാങ്ക് മാനേ ജര്‍ രാജു, താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫിസര്‍ ബാലകൃഷ്ണന്‍, മണ്ണാര്‍ക്കാട് തെങ്കര കൃഷി ഓഫിസര്‍മാരായ ഫെബി മോള്‍, ദീപ്തി, ബാങ്ക് പ്രസിഡന്റ് പി.എന്‍.മോഹനന്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, സെക്രട്ടറി എം.പുരുഷോത്തമന്‍, ബാങ്ക് ഭരണസമിതി അംഗ ങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!