മണ്ണാര്‍ക്കാട്: സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) 2.0യുടെ ഭാഗമായി നഗരങ്ങളെ മാലിന്യ മു ക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് നഗരസഭയില്‍ നടത്തി വന്ന ഇന്ത്യന്‍ സ്വച്ഛത ലീഗ് 2.0 കാംപെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു. നഗരസഭയിലെ വിവിധ സ്‌ കൂള്‍, കോളജുകള്‍ എന്നിവടങ്ങളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, ഹരിതകര്‍മ സേന അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ബസ് സ്റ്റാന്റില്‍ ഫ്‌ളാഷ് മൊബ്, വാഹനത്തിലൂടെയുള്ള അനൗണ്‍സ്‌മെന്റ്, ഗാന്ധിപ്രതിമ ആദരിക്കല്‍, സ്വച്ഛതാ പ്രതി ജ്ഞ, സ്‌കൂളും പരിസവരും വൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയ ത്. ഇന്ന് നഗരത്തില്‍ നടത്തിയ സൈക്ലത്തോണും കൂട്ടയോട്ടവും ആവേശമായി. നെല്ലി പ്പുഴ ഗാന്ധി പ്രതിമയ്ക്ക് സമീപത്ത് നിന്നും ആരംഭിച്ച സൈക്കിള്‍ റാലി കുന്തിപ്പുഴ വഴി കോടതിപ്പടിയില്‍ സമാപിച്ചു. നൂറ് കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും അണിനിര ന്നു. ശുചിത്വ പ്രതിജ്ഞയും നടന്നു.

നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യ ക്ഷന്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷെഫീ ക്ക് റഹ്മാന്‍ സ്വാഗതം പറ ഞ്ഞു.കൗണ്‍സിലര്‍മാരായ മുജീബ് ചോലോത്ത്, അരുണ്‍കു മാര്‍ പാലക്കുറുശ്ശി, സി.രാധാകൃഷ്ണന്‍, ഖൈറുന്നിസ, ഇബ്രാഹിം, നഗരസഭാ സെക്രട്ടറി സതീഷ്‌കുമാര്‍, എന്‍.സി.സി ഓഫിസര്‍മാരായ ലെഫ്. പി.ഹംസ, സബ് ലെഫ്.ഡോ.ടി .കെജലീല്‍, മണ്ണാര്‍ക്കാട് പെഡലേഴ്‌സ് ക്ലബ് ക്യാപ്റ്റന്‍ നിഷാദ് കൊളമ്പന്‍, മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ് ക്യാപ്റ്റന്‍ അബ്ദ ഒമല്‍, സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്‌സ് ക്ലബ് ക്യാപ്റ്റന്‍ അസ്ലം അച്ചു, ആരോഗ്യവിഭാഗം ജീവനക്കാരായ സിദ്ദീഖ്, അനൂപ്, വിമല്‍, സുനില്‍, എന്‍.സി.സി കേഡറ്റുകള്‍, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗ ങ്ങള്‍, സൈക്കിള്‍ ക്ലബ്, പെഡലേഴ്‌സ് ക്ലബ്, റണ്ണേഴ്‌സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!