മണ്ണാര്‍ക്കാട് : എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കുന്നതില്‍ പരസ്പര വിരുദ്ധമായ ഉത്തരവുകള്‍ ഇറക്കി സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാ നിപ്പിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ജില്ലാ വനിതാ സംഗമം ആവശ്യ പ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നിരുത്തരവാദപരമായ സമീപനം അംഗീകരിക്കാനാവില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. ഒമ്പത്,പത്ത് ക്ലാസുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 പുന:സ്ഥാപിക്കുക,ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

‘വിദ്യാഭ്യാസ ശാക്തീകരണം വനിതകളിലൂടെ’ എന്ന പ്രമേയത്തില്‍ നെല്ലിപ്പുഴ ദാറു ന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഗമം കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി.എം. ഷറഫുന്നിസ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസി ഡന്റ കെ.എം. സാലിഹ അധ്യക്ഷയായി.മോട്ടിവേഷന്‍ ക്ലാസിന് സിജി റിസോഴ്‌സ് പേഴ്‌സണ്‍ നൂസിയ നേതൃത്വം നല്‍കി.സംഘടനാ സെഷന്‍ കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്തും കൗണ്‍സില്‍ മീറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോടും ഉദ്ഘാ ടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ സി.എച്ച്.സുല്‍ഫിക്കറലി,കാസിം കുന്നത്ത്, ജില്ലാ പ്രസിഡന്റ് നാസര്‍ തേളത്ത്,സെക്രട്ടറി കെ.പി.എ.സലീം,സലീം നാല കത്ത്, കെ.പി.നീന, പി.എം.ഹഫ്‌സത്ത്, കെ.ഫാത്തിമ സുഹ്‌റ, സി.ഫരീദ, മന്‍സൂബ അഹമ്മദ്, ആത്തിക്ക കളത്തില്‍, കെ.സഫിയ, ഹംസത്ത് മാടാല, ഇ.ആര്‍.അലി, പി. അന്‍വര്‍സാദത്ത്, സി.ഖാലിദ്, ലെഫ്.പി.ഹംസ വിവിധ സെഷനുകളില്‍ സംസാരിച്ചു. പി.മുഹമ്മദലി അന്‍സാരി സമാപന പ്രസംഗം നടത്തി.

വനിതാ വിങ് ജില്ലാ ഭാരവാഹികളായി കെ.പി.നീന(ചെയര്‍മാന്‍), കെ.ഉമ്മുസല്‍മ, സി. റഹ്മത്തുന്നിസ (വൈസ് ചെയര്‍മാന്‍), സി.ഫരീദ(കണ്‍വീനര്‍), കെ.ഫാത്തിമ സുഹ്‌റ, ഷിഫ്‌ന തൃക്കടീരി, പി.നെഷീദ (ജോ.കണ്‍വീനര്‍മാര്‍), ആര്‍.ജാന്‍സി രത്‌നം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!