മണ്ണാര്‍ക്കാട് : പാട്ടുപാടുന്നതിനിടെ ആറുവയസുകാരിയുടെ കൈയില്‍ നിന്നും മൈക്ക് പൊട്ടിത്തെറിച്ച് അപകടം. കല്ലടിക്കോട് മേലെ കലവറ വീട്ടില്‍ ഫിറോസ് ബാബുവി ന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഫിറോസിന്റെ മകള്‍ ഫില്‍സ ഐറിന്‍ പാട്ടു പാടിക്കൊണ്ടിരിക്കെ മൈക്ക് പൊടുന്നനെ നിലയ്ക്കുകയായിരുന്നു. ഇതില്‍ ഇടപെടാന്‍ ഫിറോസ് ശ്രമിക്കുമ്പോഴേക്കും കുട്ടിയുടെ കയ്യിലിരുന്ന് വന്‍ ശബ്ദ ത്തോടെ മൈക്ക് പൊട്ടിത്തറിച്ചു. മൈക്ക് താഴെ വീണ് ചിന്നിച്ചിതറി. മുറിയി ലാകെ പുക നിറഞ്ഞു. ഫിന്‍സയുടെ ചുണ്ടില്‍ ചെറുതായി മുറിവേറ്റു. ഭാഗ്യം കൊണ്ട് മറ്റ് അപ കടങ്ങളൊന്നുമുണ്ടായില്ല. മൈക്ക് ചാര്‍ജിലിട്ടാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി അറുനൂറ് രൂപ നല്‍കിയാണ് മൈക്ക് വാങ്ങിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!