ഷോളയൂര്‍: മഴ തുടരുന്ന സാഹചര്യത്തില്‍ കെടുതികളെ നേരിടാന്‍ മുന്നൊരുക്ക ങ്ങളുമായി ഷോളയൂര്‍ പഞ്ചായത്ത്. ദുരന്തസാധ്യതയുള്ള കുറവന്‍പ്പടി, മറനാട്ടി, കോ ഴിക്കൂടം, കോട്ടമല, ചുണ്ടകുളം തുടങ്ങിയ ഊരുകളില്‍ പ്രത്യേകം ശ്രദ്ധചെലുത്താന്‍ വില്ലേജ് അധികൃതര്‍ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി നിര്‍ദേശം നല്‍ കി. ഇവിടങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിന് വേണ്ട സ്ഥലം കണ്ടെത്തണം. മതിയായ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് പറഞ്ഞു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ദുരന്ത നിവാരണ മുന്നൊരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
24 മണിക്കൂര്‍ ആംബുലന്‍സ് സേവനം ഉറപ്പുവരുത്തണം. വാര്‍ഡ്തല സമിതിയുടെ നേതൃ ത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഊരുകളില്‍ ജീവന് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയെടുക്കണം. പത്താം വാര്‍ ഡില്‍ അടിയന്തിരമായി വാര്‍ഡ് തല യോഗം ചേരണം. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു.ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേ യും ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചു. ഈ മാസം പ്രസവിക്കാന്‍ സാധ്യതയുള്ള ഗര്‍ഭിണികളെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അമ്മ വീട്ടിലേക്ക് മാറ്റാനും ആയതിന് വേണ്ട എല്ലാ സൗകര്യവുമുണ്ടാകുമെന്ന് കോട്ട ത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പത്മനാഭന്‍ അറിയിച്ചു. 24 മണിക്കൂറും പൊലിസിന്റെ സഹായം ലഭ്യമാകുമെന്ന് എസ്.ഐ ഫൈസല്‍ കോറോത്ത് അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമി വിഷായവതരണം നടത്തി. വാര്‍ഡ് മെമ്പര്‍ ലതാകുമരാരി, ശാലിനി, സിപിഎം ലോക്കല്‍ സെക്രട്ടറി അനീഷ് വേണുഗോ പാല്‍, വില്ലേജ് അസിസ്റ്റന്റ് ശിവസ്വാമി, ദിനേഷ്,സാരഥി ക്ലബ്ബ് അംഗം സന്തോഷ് ആന്റ ണി, ഐശ്വര്യ ക്ലബ്ബ് അംഗം ശിവകുമാര്‍, ഇസാഫ് ബാങ്ക് പ്രതിനിധി രാജീവ് തുടങ്ങിയവ ര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിനോയ് ബാബു സ്വാഗതവും ജെ.എച്ച്.ഐ രഞ്ജിത്ത് നന്ദിയും പറഞ്ഞു.