മണ്ണാര്‍ക്കാട്: മഴക്കെടുതി മൂലം താലൂക്കില്‍ കെ.എസ്.ഇ.ബിയ്ക്ക് പത്ത് ലക്ഷം രൂപയു ടെ നഷ്ടം. മുപ്പതോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നതായി കെ.എസ്.ഇ.ബി മണ്ണാര്‍ക്കാട് ഡിവിഷന്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസ ങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതി ലൈനുകളിലേക്ക് മരങ്ങളും തെങ്ങും കടപുഴകി യും പൊട്ടിയും വീണതാണ് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. മണിക്കൂറുകളോളം വൈ ദ്യുതിമുടങ്ങിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. അഗളി, അലനല്ലൂര്‍, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, തച്ചമ്പാറ ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ണാര്‍ക്കാട് സബ് ഡിവിഷന്‍. ഇതില്‍ അഗളി, അലനല്ലൂര്‍, മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ക്ക് കീഴിലാണ് കുടുതല്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നിട്ടുള്ളത്. അഗളി യിലും കാഞ്ഞിരപ്പുഴയിലെ ഇരുമ്പകച്ചോലയിലുമുള്‍പ്പടെ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ താഴെ വീണു. ഒരു ട്രാന്‍സ്ഫോര്‍മര്‍ പുന:സ്ഥാപിക്കാന്‍ തന്നെ കെ.എസ്.ഇ.ബിയ്ക്ക് ഒരു ലക്ഷത്തോളം രൂപ ചിലവു വരും.

ബുധനാഴ്ച മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ പുഞ്ചക്കോട് പാതയോരത്തെ പുളിമരം കടപുഴകി വീണതിനെ തുടര്‍ന്ന് 33 കെ.വി ടവര്‍ തകര്‍ന്നതാണ് ഏറ്റവും വലിയ നഷ്ട മുണ്ടാക്കിയത്. ഈവകയില്‍ നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം നേരിട്ടതായി എക്സി ക്യുട്ടിവ് എഞ്ചിനീയര്‍ പറഞ്ഞു. പുഞ്ചക്കോട് ഇ.എച്ച്.ടി ലൈന്‍ തകര്‍ന്നതിനാല്‍ അട്ട പ്പാടി പ്രദേശം മുഴുവന്‍ ഇരുട്ടിലാവുകയും ചെയ്തു. തുടര്‍ന്ന് ടവര്‍ പുന:സ്ഥാപന പ്രവര്‍ ത്തികള്‍ ആരംഭിക്കുകയായിരുന്നു. മുപ്പതോളം വരുന്ന കെ.എസ്.ഇ.ബി ജീവനക്കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ടവര്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തികള്‍ നടത്തിയത്. ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ മായ തമ്പാന്റെ നേതൃത്വത്തി ലുള്ള സംഘം സ്ഥലത്തെത്തി പ്രവര്‍ത്തികള്‍ വിലയിരുത്തി.

അതേസമയം മഴക്കാലമായതോടെ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങളും ശിഖിരങ്ങളുമെല്ലാം പൊട്ടി വീഴുന്നത് വൈദ്യുതി വകുപ്പിനും തലവേദന തീര്‍ക്കു ന്നുണ്ട്. ജീവനക്കാര്‍ക്കാകട്ടെ രാവും പകലുമില്ലാതെ ജോലി ചെയ്യേണ്ടിയും വരുന്നു. വൈദ്യുതി ഇടയ്ക്കിടെ തടസപ്പെടുന്നത് പൊതുജനങ്ങളേയും പ്രയാസത്തിലാക്കുന്നു. മഴയ്ക്കൊപ്പമെത്തുന്ന ശക്തമായ കാറ്റാണ് മിക്കപ്പോഴും വില്ലനാകുന്നത്. വൈദ്യുതി ലൈനുകളിലേക്ക് പതിക്കാന്‍ ഇടയാക്കും വിധത്തിലുള്ള പാതയോരങ്ങളിലും സ്വ കാര്യ സ്ഥലങ്ങളിലുമുള്ള മരങ്ങളുടെ ശിഖിരങ്ങളുമെല്ലാം യഥാസമയം വെട്ടിമാറ്റു ന്നതിലൂടെ അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!