മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി പ്രതിരോധത്തിനായി പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് അസു ഖമുള്ളവര്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ ഉടന്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, പേശിവേദന കണ്ണിന് പിറകി ല്‍ വേദന, സന്ധി വേദന, തിണര്‍പ്പ് തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. സ്വയം ചികിത്സ അപകടകരമാണെന്നും ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങി കഴിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ഡെങ്കിപനി അപായ സൂചനകള്‍
- ഛര്‍ദ്ദി
- വയറുവേദന
- രക്തസ്രാവം
- കറുത്ത മലം
- പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍
- ശരീരം ചുവന്നു തടിക്കല്‍
- തണുത്തു മരവിക്കല്‍
- തളര്‍ച്ച
- രതസമ്മര്ദം താഴുക
- കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍
രോഗം മാറാനും പനി മാറിയ ശേഷമുള്ള ക്ഷീണം കുറക്കാനും ചെയ്യേണ്ടത്
- ഇളം ചൂടുള്ള പാനീയങ്ങള്‍ നിരന്തരം കുടിക്കുക
- നന്നായി വേവിച്ച മൃദുവായ, പോഷക പ്രധാനമായ ഭക്ഷണവും പഴവര്‍ഗങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക
- പനി പൂര്‍ണമായും മാറും വരെ വിശ്രമിക്കുക
- തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക.
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. രോഗങ്ങള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ഇത് സഹായിക്കും.
കൊതുക് പടരുന്ന ഇടങ്ങള്‍
വീടുകളിലെ അലങ്കാര ചെടിയുടെ പാത്രങ്ങള്‍, വീടിനുള്ളില്‍ മണിപ്ലാന്റ് പോലുള്ള ചെടികള്‍, വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, ഉപയോഗശൂന്യമായ ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, പൈനാപ്പിള്‍ ചെടിയുടെ ഇലകള്‍ക്കിടയിലും കൊക്കോ തോടുകള്‍, കമുകിന്റെ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ്, പാത്തികള്‍, കൊതുകുകള്‍ കൂടുതലായി പെരുകുന്നത്.
കൊതുക് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
- ഉറവിടനശീകരണം നടത്തണം ഡ്രൈ ഡേ ദിനങ്ങള്‍ തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ ആചരിക്കണം*
- ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം*
- കൊതുകുനിവാരണ ലേപനങ്ങള്‍ പുരട്ടുക*
- വാതിലുകളും ജനാലകളും കൊതുക് കടക്കാത്ത വിധം അടക്കണം
-