അഗളി: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അഗളി എക്‌സൈസിന്റെ പിടിയിലായി. കരിമ്പുഴ കാരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ വര്‍ഗീസ്, തച്ചമ്പാറ മലയാര്‍കുന്ന് പാറക്കാലയില്‍ വീട്ടില്‍ ടിജോ വര്‍ഗീസ് എന്നിവരെയാണ് അഗളി എക്‌സൈസ് റെയ്ഞ്ച് അസി.ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം അട്ടപ്പാടി നരസിമുക്ക് എടപ്പെട്ടിയില്‍ സംശയസ്പദമായി കണ്ട ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു.വിവരം അറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി ആദര്‍ശും സംഘവുമെത്തി യുവാക്ക ളെയും വാഹനങ്ങളും പരിശോധിച്ചതില്‍ 1.940 ഗ്രാം എംഡിഎംഎയും 19 ഗ്രാം കഞ്ചാ വും കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. ലഹരി വസ്തുക്കള്‍ കടത്താനുപയോഗി ച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാ ന്‍ഡ് ചെയ്തു. അഗളി റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍ ജെആര്‍ അജിത്ത്, സിവില്‍ എക്‌ സൈസ് ഓഫിസര്‍മാരായ ടികെ ഭോജന്‍, വി പ്രേംകുമാര്‍, കെ വി ദിനേശ്, വനിത സിവി ല്‍ എക്‌സൈസ് ഓഫിസര്‍ സി.എല്‍ സബിത, ഡ്രൈവര്‍ ടിഎസ് ഷാജിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!