പാലക്കാട്:കേരളത്തിലെ നിയമസഭ പൗരത്വ ഭേദഗതിക്കെരെ പാസാക്കിയ പ്രമേയം ജിന്ന മുന്നോട്ട് വച്ച പാക് പ്രമേയത്തിന് തുല്ല്യം എന്ന്്ബി ജെ പി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.പാലക്കാട് നടന്ന ജനജാഗ്രതാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ സംഘങ്ങളെ പോലെയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും തീവ്ര മുസ്ലീം സംഘടനകളും പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി.മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന്‍ സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ല ജനറല്‍ സെക്രട്ടറി മാരായ കെ ജി .പ്രദീപ് കുമാര്‍ സ്വാഗതവും കെ.വി.ജയന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!