അലനല്ലൂര്‍:സ്വാതന്ത്ര സമര മുഖത്ത് മാപ്പ് എഴുതാന്‍ മത്സരിച്ചവര്‍ രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ എംഎല്‍എ സിപി മുഹമ്മദ്. പൗരത്വ വിഭജനത്തിനെതിരെ എടത്തനാട്ടുകരയില്‍ നടന്ന ബഹുജന റാലിയ്ക്ക് സമാപനം കുറിച്ച് കോട്ടപ്പള്ളയില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. സൂര്യനസ്തമിക്കുന്ന കാലത്തോളം സംഘ പരിവാ റിന്റേയും ബിജെപിയുടേയും വ്യാമോഹം ഭാരതമണ്ണില്‍ നടപ്പാകി ല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനാധിപത്യം കയ്യാളുന്നത്ജന ങ്ങളാണെന്നുള്ളത് കേന്ദ്രം ഓര്‍മിക്കുന്നത്ഉചിതമായിരിക്കുമെന്നും ഭൂരിപക്ഷത്തിന്റെ കണക്കല്ല ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ കൊടുവത്ത് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.അഡ്വ.കെ. പ്രേംകുമാര്‍, ഡോ.പി.സരിന്‍ ഐ.എ.എ എസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മനോജ് ചിങ്ങന്നൂര്‍, കളത്തില്‍ അബ്ദുല്ല, എം.ജയകൃഷ്ണന്‍, ജോസ് ബേബി, ഫാ.ജസ്റ്റിന്‍കോലംകണ്ണി, എന്‍.അബൂബക്കര്‍, കെ.കബീര്‍ മാസ്റ്റര്‍, ശഫീഫ് മേലേതില്‍, ടി.കെ അഷ്‌റഫ്, ഡോ.ഫുക്കാര്‍ അലി, എ.പി മാനു, ഷമീം കരുവള്ളി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, കെ.സുരേഷ്, പി.ജയശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജനകീയ കൂട്ടായ്മ കണ്‍വീനര്‍ ടി.വി സെബാസ്റ്റ്യന്‍ സ്വാഗതവും ട്രഷറര്‍ കെ.ടി ഹംസപ്പ നന്ദിയും പറഞ്ഞു.വട്ടമണ്ണപ്പുറത്ത് നിന്നും ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!