അലനല്ലൂര്‍:എടത്തനാട്ടുകര ഗവ ഹൈസ്‌കൂള്‍ 1963ലെ ആദ്യ എസ്എസ്എല്‍സി ബാച്ചുകാര്‍ക്കൊപ്പം 1990-91 ബാച്ചിന്റെ സമാഗമം 2019 വേറിട്ടതായി. 28 വര്‍ഷത്തെ വിശേഷങ്ങളും പഠനനുഭവങ്ങളും പരിഭവങ്ങളും അവര്‍ ആദ്യ ബാച്ചുകാരുമായി പങ്കുവെച്ചു.1963 ബാച്ച് അംഗം തയ്യില്‍ മറിയക്കുട്ടി ഉദ്ഘാടനം ചെയ്തു.അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പി അഹമ്മദ് സുബൈര്‍ അധ്യക്ഷത വഹിച്ചു.ബാച്ച് അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയനം നേടിയവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സീനത്ത് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ എന്‍. അബ്ദുന്നാസര്‍, ആദ്യ ബാച്ച് അംഗങ്ങളായ എം. ഉമ്മു സല്‍മ ടീച്ചര്‍, എന്‍.കെ. മമ്മദ് മാസ്റ്റര്‍, മറിയക്കുട്ടി തയ്യില്‍, സി.എന്‍. ബിരിയക്കുട്ടി, ടി.കെ. ഫാത്തിമ, അബ്ദുള്ള കരുവള്ളി, ഇ. അബ്ദു മാസ്റ്റര്‍, അലുംനി അസോസിയേഷന്‍ സെക്രട്ടറി പി. അബ്ദുസ്സലാം, ട്രഷറര്‍ എം. അബ്ദു, ബഷീര്‍ ചാലിയന്‍, സി. പി. ഹക്കീം, പി. മരക്കാര്‍, ടി. കെ. അല്‍ത്താഫ്, പി. പി. യൂസഫ്, എം. ബഷീര്‍, അഷ്റഫ് ആലക്കല്‍, ടി. പി. സൈനബ, ടി. മൈമൂന, പി.പി. സറീന, പി. കബീര്‍, ഇ. സീനത്ത്, ടി. കെ. ഗഫൂര്‍, വാസുദേവന്‍, പി.കെ.ആസാദ്,സി. സൈനുദ്ദീന്‍, അഷ്റഫ് എന്നിവര്‍ സംസാരിച്ചു.