മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജനുവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സിഐ ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി ക്യാപ്റ്റ നായുള്ള മധ്യമേഖല ജാഥക്ക് കരിങ്കല്ലത്താണിയില്‍ ഉജ്ജ്വല വര വേല്‍പ്പ്.രാവിലെ 9 മണിയോടെ ജില്ലാ അതിര്‍ത്തിയിലെത്തിയ ജാഥയെ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ കല്ലടി അബൂ ബക്കര്‍,അഡ്വ.നാസര്‍ കൊമ്പത്ത്, എം.ഹംസ,ടി.കെ. അച്യുതന്‍ ,മനോജ് ചിങ്ങന്നൂര്‍,പി. മണികണ്ഠന്‍,മുരളീധരന്‍ നായര്‍, പി.എച്ച്. അബ്ദുല്‍ ഖാദര്‍,എ.അയ്യപ്പന്‍, പി.ഉണ്ണികൃഷ്ണന്‍,കെ.ടി.ഹംസപ്പ, കെ.പി.ഉമ്മര്‍,പി.മുഹമ്മദ് മാസ്റ്റര്‍,ഹംസ കരിമ്പനക്കല്‍, കെ.പി. കുഞ്ഞിമുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ ജാഥയെ വരവേറ്റു. തുടര്‍ന്ന് നിരവധി ബൈക്കു കളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മണ്ണാര്‍ക്കാട് ടൗണിലേക്ക് ആനയിച്ചു. തുടര്‍ ന്ന് നടന്ന സ്വീകരണ പൊതുയോഗത്തില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ എളമരം കരീം എം.പി സ്വീകരണത്തിന് നന്ദി പറഞ്ഞു. വൈസ് ക്യാപ്റ്റന്‍ എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം. റഹ്മത്തുള്ള,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്,ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.സി.ജയപാലന്‍, ടി.യു.സി.ഐ സംസ്ഥാന പ്രസിഡണ്ട് എം.കെ. തങ്കപ്പന്‍,നേതാക്കളായ എം.ചന്ദ്രന്‍, എം.ഹംസ,മനോജ് ചിങ്ങന്നൂര്‍,അഡ്വ.നാസര്‍ കൊമ്പത്ത്, ടി.കെ.അച്യുതന്‍, പി.ആര്‍.സുരേഷ്, ജോസ്‌ബേബി,മുരളീധരന്‍ നായര്‍, എം.എസ്.സ്‌കറിയ,പി.മനോമോഹനന്‍, എ.അയ്യപ്പന്‍, കെ.ടി.ഹംസപ്പ,കെ.പി.ഉമ്മര്‍,ഹൈദരലി,ബാലന്‍ പൊറ്റശ്ശേരി, പി.മുഹമ്മദ് മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍, പി.ശിവദാസ് പ്രസംഗിച്ചു. ഒറ്റപ്പാലം,പാലക്കാട്,കഞ്ചിക്കോട് എന്നിവിടങ്ങളിലെ സ്വീകരണ ത്തിന് ശേഷം വൈകിട്ട് അഞ്ചിന് വടക്കഞ്ചേരി ടൗണില്‍ ജാഥ സമാപിച്ചു.രാജ്യത്തെ 22 യൂണിയനുകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.126 കര്‍ഷക സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രാമീണ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ 11 ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!