അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമത്തിലൂടെ മതവിവേചനം സൃഷ്ട്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെ യൂത്ത് ലീഗിന്റെ പ്രതി ഷേധകനലടങ്ങുന്നില്ല. മുസ് ലിം യൂത്ത് ലീഗ് അലനല്ലൂര്‍ മേഖല കമ്മിറ്റി നടത്തിയ യൂത്ത് മാര്‍ച്ചില്‍ ജനാധിപത്യ മതേതര മൂല്ല്യ ങ്ങളെ വെല്ലുവിളിച്ച മോദി ഷാ കൂട്ടുകെട്ടിനെതിരെ യുവാക്കളുടെ രോഷം ഇരമ്പി. ആയിരത്തോളം ആളുകള്‍ അണിനിരന്ന പാലക്കാ ഴിയില്‍ നിന്നും ആരംഭിച്ച യൂത്ത് മാര്‍ച്ച് കിലോമീറ്റര്‍ താണ്ടി ചന്തപ്പ ടിയില്‍ സമാപിച്ചു. സമാപന യോഗം ജില്ലാ സെക്രട്ടറി റഷീദ് ആലാ യന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എം.ബുഷൈര്‍ അരിയകുണ്ട് അധ്യക്ഷത വഹിച്ചു. ജാമിഅ മില്ലിയ ഗവേഷണ വിദ്യാര്‍ത്ഥി ഷബീര്‍ കമാലി മുഖ്യപ്രഭാഷണം നടത്തി. മുസ് ലിം ലീഗ് മേഖല ജനറല്‍ സെക്രട്ടറി യൂസഫ് പാക്കത്ത്, കെ.ഹംസ, ആലായന്‍ മുഹമ്മദലി, എം.കെ ബക്കര്‍, പി.കെ അഷറഫ് എന്ന ഉണ്ണി, ആക്കാടന്‍ ഹംസ, കെ.താഹിര്‍ അലനല്ലൂര്‍, സി.ടി ബഷീര്‍ എന്ന ബണ്ണി, ടി.പി മന്‍സൂര്‍, സൈനുദ്ധീന്‍ ആലായന്‍, യൂസഫ് മിശ്കാത്തി, കെ.ഉസ്മാര്‍, അലി ദാരിമി, അഡ്വ. ഷബീര്‍, ഉബൈദ് ആക്കാടന്‍, സി.യൂസഫ്, സാബിത്ത്, ജാഫര്‍, ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി സത്താര്‍ കമാലി സ്വാഗതവും ട്രഷറര്‍ സജാദ് ചാലിയന്‍ നന്ദിയും പറഞ്ഞു.