അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതി അട്ടപ്പാടി ട്രൈ ബല്‍ ഫുട്‌ബോള്‍ സീസണ്‍ മൂന്നില്‍ യുവരശ്മി വെള്ളരി ചാമ്പ്യന്‍മാരായി. ഫൈനലില്‍ സ്‌ട്രൈക്കേഴ്‌സ് കരുവാരയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവരശ്മി പരാജയ പ്പെടുത്തിയത്. യംങ് മസ്റ്റാഡ്‌സ് കടുകുമണ്ണ മൂന്നാം സ്ഥാനക്കാരായി. അനുറാം കടുകു മണ്ണ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍കീപ്പര്‍ വിജയ കുമാര്‍ വെള്ളമാരി, മികച്ച കളിക്കാരന്‍ വിഘ്‌നേഷ് വെള്ളമാരി, എമര്‍ജിംഗ് പ്ലേയര്‍ അരുണ്‍ കരുവാര എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
അഗളി പഞ്ചായത്ത് മൈതാനത്ത് നടന്ന ടൂര്‍ണമെന്റില്‍ കുടുബംശ്രീ പ്രത്യേക പ്രൊജ ക്ടുമായി ബന്ധപ്പെട്ടുള്ള 44 യുവജന ക്ലബ്ബുകളുടെ ടീമുകള്‍ പങ്കെടുത്തു. ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ സാദിഖ് അലി സമ്മാനദാനം നടത്തി. അഗളി പഞ്ചാ യത്ത് സെക്രട്ടറി പഴനിസ്വാമി, ജനമൈത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ രവികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അഭിലാഷ്, കൃഷ്ണകുമാര്‍, കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതി പഞ്ചായത്ത് സമിതി ഭാരവാഹികള്‍ പങ്കെടുത്തു.