മണ്ണാര്‍ക്കാട്: പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍) മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പെന്ഷന് പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകള്‍ അനി ശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ യോഗം പ്രതിഷേധിച്ചു.ഒക്ടോബര്‍ 5 ന് കോട്ടക്കലില്‍ നടക്കുന്ന സംസ്ഥാന ലീഡേഴ്സ് മീറ്റ് വിജയിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.യൂസഫ് മിഷ്കാത്തി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.അബ്ദു അധ്യക്ഷനായി.ജില്ലാ ഭാരവാഹികളായ കെ.അബൂബക്കര്‍, പാറയില്‍ മുഹമ്മദലി, അക്ബറലി പാറോക്കോട്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, കെ.പിഅബ്ദുറഹ്മാന്, അബൂബക്കര്‍ കാപ്പുങ്ങല്‍, ഹമീദ് കൊമ്പത്ത്, റഷീദ് ചതുരാല, കെ.സി അബ്ദുറഹിമാന്, ടി.മുഹമ്മദുണ്ണി, എ.കെ അബ്ദുല്‍ സലാം, പി.എം.സി തങ്ങള്‍, കെ.ഉമ്മര്‍, മുഹമ്മദ് മേലേതില്‍, ടി.പി ഉസ്മാന്, പി.അബ്ദുറഹ്മാന്, ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു.