മണ്ണാര്‍ക്കാട്: ഓണത്തിരക്ക് കഴിഞ്ഞിട്ടും മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കി ന് അയവില്ലാത്തത് യാത്രക്കാരെ വട്ടംകറക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗര ത്തിലെത്തുന്ന വാഹനങ്ങള്‍ക്കാവശ്യമായ പാര്‍ക്കിങ് സംവിധാനമില്ലാത്തതും പ്രതി സന്ധി സൃഷ്ടിക്കുന്നു. കോടതിപ്പടി മുതല്‍ നെല്ലിപ്പുഴവരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇതില്‍ കോടതിപ്പടിമുതല്‍ ബസ് സ്റ്റാന്‍ഡ് വരേയും പൊലിസ് സ്റ്റേഷന്‍ പരിസരംമുതല്‍ ആശുപത്രിപ്പടി ആല്‍ത്തറ ഭാഗംവരേയുമാണ് കുരുക്ക് രൂക്ഷമാകാറുള്ളത്.
തിരക്കേറിയ രാവിലേയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്. ടാങ്കര്‍ലോറികളുള്‍പ്പെടെ വലിയ ലോഡ് വാഹനങ്ങള്‍ ഈ സമയം കടന്നുപോകുന്നതും വാഹനക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇത്തം വാഹനങ്ങള്‍ കയറ്റം ഭാഗങ്ങളില്‍ വേഗ തകുറയുന്നതും ചിലത് നിന്നുപോകുന്നതുംകാരണം മിനിറ്റുകള്‍ക്കുള്ളില്‍ വാഹനങ്ങ ളുടെ നീണ്ടനിരയാണ് പട്ടണത്തില്‍ കണ്ടുവരുന്നത്. വടക്കുമണ്ണം റോഡ്, കോടതിപ്പടി-ചങ്ങലീരി റോഡ്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ കയറലും ഇറങ്ങലുംകൂടിയാകുമ്പോള്‍ തിരക്ക് കൂടുതല്‍ വര്‍ധിക്കുന്നു.
നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ ആവശ്യമായ പാര്‍ക്കിങ് സൗക ര്യം ഏര്‍പ്പെടുത്തണമെന്നത് നാളുകളായുള്ള ആവശ്യമാണ്. നഗരസഭാ ഓഫീസ് കെട്ടി ടത്തിന് മുന്‍വശമുള്ള പാര്‍ക്കിങ് സ്ഥലമാണ് മറ്റൊരു ആശ്രയം. പാര്‍ക്കിങ് നിരക്ക് കൊ ടുക്കേണ്ട സ്ഥലവും ഇതിലുള്‍പ്പെടുന്നു. നഗരസഭയിലേക്ക് വരുന്നവര്‍ക്കും ഓട്ടോറിക്ഷ സ്റ്റാന്‍ഡിലുള്ള വാഹനങ്ങളേയും നിരക്ക് നല്‍കുന്നതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിശ്ചിത സമയംകഴിഞ്ഞാല്‍ ഇവിടേയും വാഹനങ്ങള്‍ നിറയും. ഇതിനാല്‍ പലരും നഗ രത്തിലെ സ്വകാര്യ കെട്ടിടങ്ങളോടു ചേര്‍ന്നുള്ള ഒഴിഞ്ഞസ്ഥലങ്ങളേയാണ് ആശ്ര യിക്കുന്നത്.
ചില വ്യാപാരികള്‍ തങ്ങളുടെ കെട്ടിടത്തിന് പിന്നിലെ ഒഴിഞ്ഞസ്ഥലം സൗജന്യമായി പാര്‍ക്കിങിന് നല്‍കിയിട്ടുണ്ട്. ഇത് ഒരുപരിധിവരെ യാത്രക്കാര്‍ക്ക് സഹായകമാകുന്നു ണ്ട്. ഇത്തരത്തില്‍ പാര്‍ക്കിങിന് സ്ഥലംവിട്ടുനല്‍കുന്നവരുടെ സഹായം തേടിയിട്ടുണ്ടെ ന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. അതേസമയം ദേശീയപാതയോരത്ത് പാര്‍ക്കിങ് അനുവദിച്ചിട്ടില്ലാത്ത ഭാഗങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടുപോകുന്നവരുമുണ്ട്. ഇതിനാല്‍ വശംചേര്‍ന്നുപോകാന്‍ മറ്റു വാഹനങ്ങള്‍ക്ക് കഴിയുന്നില്ല.