തച്ചനാട്ടുകര: പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കുക, പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തച്ചനാട്ടുകര യൂത്ത് ലീഗ് കമ്മറ്റി പാലോട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരത്തില്‍ യുവജനരോഷമിരമ്പി.യൂത്ത്‌ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ ഏറെ നേരം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.ഉപരോധം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു .തുടര്‍ന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.പി.സുബൈര്‍, സെക്രട്ടറി നിസാര്‍ തെക്കുംമുറി,ഇല്യാസ് കുന്നുംപുറം,റാഫി കുണ്ടൂര്‍ക്കുന്ന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹംസ മാസ്റ്റര്‍,സി.പി.സെയ്തലവി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സമദ് മാസ്റ്റര്‍, യൂത്ത് നേതാകളായ ഷമീം മാസ്റ്റര്‍,ഷഫീഖ്, സി.പി സെയ്തലവി,ഉനൈസ്, സഫ്വാന്‍ മാസ്റ്റര്‍, ഉമ്മര്‍ ചോലശ്ശിരി,അമീന്‍ റാഷിദ്, കബീര്‍ അണ്ണാന്‍തൊടി, അനീസ് എന്നിവര്‍ നേതൃത്വം നല്‍കി