പാലക്കാട്:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പാലക്കാട് നഗരസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ കക്ഷി കളുടെ ആവശ്യം നഗരത്തില്‍ നടക്കുന്ന വികസനം തടയാനുള്ള ഗൂഢതന്ത്രം മാത്രമാണെന്ന ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.നഗരസഭാ കൗണ്‍സിലില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് മാത്രമേ പ്രമേയം പാസാക്കാന്‍ നിയമ പരമായ അനുവാദമുള്ളൂ എന്ന് അറിഞ്ഞിട്ടും യുഡിഎഫും എല്‍ഡി എഫും ചേര്‍ന്ന കൗണ്‍സില്‍ മുടക്കുന്നത് പാലക്കാട് നഗരത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വികസനം നടക്കരുതെന്ന് ദുര്‍വാ ശിയിലാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഔട്ട്‌ഡോര്‍ എസ്‌ക ലേറ്റര്‍ പാലക്കാട് ബിജെപി ഭരിക്കുന്ന സമയത്ത് വരരുതെന്ന് നിര്‍ബ ന്ധമുണ്ടോ എന്ന് പാലക്കാട് എംഎല്‍എയും എംപിയും വ്യക്തമാ ക്കേണ്ടതാണെന്നും കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പൊളിച്ചിട്ട് പാലക്കാട് എംഎല്‍എ ആണോ പ്രതിപക്ഷ കക്ഷികളുടെ മാതൃക എന്ന് യുഡിഎഫും എല്‍ഡിഎഫും വ്യക്തമാക്കേണ്ടതാണെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.നഗരത്തിലെ വികസനം മുടക്കുന്നത് പാലക്കാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അവരുടെ വാര്‍ഡിലെ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും ബിജെപി വ്യക്തമാക്കി.