പാലക്കാട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, പാലക്കാട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാകേരളോത്സവ ത്തിന്റെ കായികമത്സരങ്ങള്‍ക്ക് തുടക്കമായി. മുട്ടികുളങ്ങര കെ എ പി ക്യാമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്ത കുമാരി കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുട്ടികുളങ്ങര ക്യാമ്പില്‍ ഫുട്ബോള്‍ മത്സരത്തോടെയാണ് കായിക മത്സര ങ്ങള്‍ക്ക് തുടക്കമായത്. ഇന്ത്യയുടെ കായിക ഭൂപടത്തില്‍ പാലക്കാ ടിന്റെ സ്ഥാനം ഏറെ മുന്നിലാണെന്ന് കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കലാകായിക മത്സരങ്ങള്‍ക്ക് അവസരം ലഭിക്കാത്തവര്‍ക്കുള്ള മികച്ച അവസരമാണ് കേരളോ ത്സവം. വിജയികള്‍ക്ക് ദേശീയതലം വരെ പങ്കെടുക്കാനാകും. അതിനാല്‍ ഇത്തരം അവസരങ്ങള്‍ നമ്മുടെ യുവതലമുറ പ്രയോ ജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷനായി.ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ക്കാണ് കായിക മത്സരത്തില്‍ തുടക്കമായത്. മുട്ടികുളങ്ങര ക്യാമ്പില്‍ ഫുട്ബോള്‍ മത്സരവും പുതുപ്പരിയാരം സി ബി കെ എം ഹൈസ്‌കൂളില്‍ ക്രിക്കറ്റ് മത്സരവും നടന്നു. മത്സരങ്ങളുടെ പ്രാഥമിക റൗണ്ടാണ് നടന്നത്. ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് 19 ടീമുകള്‍ വീതമാണ് പങ്കെടുത്തത്. മൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന ജില്ലാതല കേരളോത്സവത്തിന് ഇക്കുറി വേദിയൊരുക്കുന്നത് പാലക്കാട് ബ്ലോക്ക് പഞ്ചായത്താണ്.പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.കിഷോര്‍കുമാര്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ് ശങ്കര്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ കെ.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.