തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്ന തെന്നും ലൈസന്‍സ് ഇല്ലതെ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് പിഴയും താക്കീതും നല്‍കി. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും നിര്‍ബ ന്ധമായും ലൈസന്‍സ് എടുക്കണമെന്നും ആരോഗ്യനിയമങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അടുത്ത ദിവസങ്ങളില്‍ പരിശോ ധന കര്‍ശനമാക്കുമെന്ന് തച്ചനാട്ടുകര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവിചന്ദ്രന്‍ പറഞ്ഞു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്മിത ജെറാള്‍ഡ്,പഞ്ചായത്ത് എല്‍.ഡി.ക്ലര്‍ക്ക് അശോകന്‍ എന്നവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.